Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈസ്‌കൂളിൽ നിന്ന് എട്ടാംക്ലാസ് വേർപെടുത്തുമ്പോൾ നേട്ടം മാനേജ്‌മെന്റുകൾക്ക്; സുപ്രീംകോടതി ഉത്തരവുമായി യുപിയിൽ എട്ടാം തരം തുടങ്ങാൻ സ്വകാര്യ സ്‌കൂളുകൾ; എന്തു ചെയ്യണമെന്ന് അറിയാതെ സംസ്ഥാന സർക്കാരും

ഹൈസ്‌കൂളിൽ നിന്ന് എട്ടാംക്ലാസ് വേർപെടുത്തുമ്പോൾ നേട്ടം മാനേജ്‌മെന്റുകൾക്ക്; സുപ്രീംകോടതി ഉത്തരവുമായി യുപിയിൽ എട്ടാം തരം തുടങ്ങാൻ സ്വകാര്യ സ്‌കൂളുകൾ; എന്തു ചെയ്യണമെന്ന് അറിയാതെ സംസ്ഥാന സർക്കാരും

കൊല്ലം: യു.പി.സ്‌കൂളിൽ എട്ടാം ക്ലാസ് തുടങ്ങാൻ ചില എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾക്ക് സുപ്രീം കോടതി അനുമതി നൽകിയത് വിദ്യാഭ്യാസരംഗത്ത് പുതിയ പ്രതിസന്ധിയാകുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. നിയമമനുസരിച്ചുള്ള ഘടനാമാറ്റം ആവശ്യപ്പെട്ടാണ് നാൽപ്പതോളം എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്. ഉപാധികളോടെ കോടതി അനുമതിയും നൽകി. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

ഹൈസ്‌കൂളിൽ എട്ടാം ക്ലാസിനെ വേർപെടുത്തുമ്പോൾ നിരവധി അദ്ധ്യാപക തസ്തികകൾ ഇല്ലാതാവും. മൂന്നിലൊരുഭാഗം ഹൈസ്‌കൂൾ അദ്ധ്യാപകർ പുറത്താവും. ഇരുപതിനായിരത്തോളം പേർക്ക് ജോലി നഷ്ടമാകും. എന്നാൽ യു.പി.തലത്തിൽ ഇത്രതന്നെ അദ്ധ്യാപകരുടെ ഒഴിവ് വരുകയും ചെയ്യും. ഈ സ്ഥിതി സ്വകാര്യ മാനേജ്മെന്റുകൾക്കാണ് നേട്ടമാവുക. ഇതിനാണ് മാനേജ്‌മെന്റുകൾ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്.

2010ൽ കേന്ദ്രസർക്കാർ വിദ്യാഭ്യാസ അവകാശനിയമം പാസാക്കുകയും സംസ്ഥാനങ്ങളോട് വേണ്ട നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് പ്രാഥമിക തലം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയും യു.പി.തലം ആറുമുതൽ എട്ടുവരെയും ആണ്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഈ ഘടനാമാറ്റം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിനിടെ എട്ടാം ക്ലാസ് യു.പി.തലത്തിലേക്ക് മാറ്റുന്നതുസംബന്ധിച്ച് സംസ്ഥാന സർക്കാറിൽനിന്ന് ഒരു നിർദേശവും വന്നിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ മോഹൻകുമാർ പറഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതോടെ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വികസന ഫണ്ടുകളും പ്രോജക്ടുകളും ഈ ഘടനയനുസരിച്ചാണ് അനുവദിക്കുന്നത്. എന്നാൽ കേരളത്തിൽ അഞ്ചാം ക്ലാസ് യു.പി.തലത്തിലും എട്ടാം ക്ലാസ് ഹൈസ്‌കൂൾ തലത്തിലും തുടരുകയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഏഴാം ക്ലാസ് ജയിച്ച കുട്ടികളെ പുതിയ അധ്യയനവർഷം അതേ സ്‌കൂളിൽ എട്ടാം തരത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിധി സമ്പാദിച്ച മാനേജ്മെന്റുകൾ. ഇതിലൂടെ പുതിയ തസ്തികയും ഉണ്ടാക്കാൻ മാനേജ്‌മെന്റുകൾക്കാകും.

നിയമം നടപ്പാക്കേണ്ടിവന്നാൽ, പ്രീഡിഗ്രി കോഴ്സ് കോളേജുകളിൽനിന്ന് വേർപെടുത്തിയപ്പോഴുള്ള അവസ്ഥയാണ് ഉണ്ടാവുക. അധികമായി വന്ന അദ്ധ്യാപകരെ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്ക് അയയ്ക്കാനുള്ള ശ്രമം നടന്നില്ല. അവർ കോടതിയിൽപ്പോയി അനുകൂല വിധി സമ്പാദിച്ചു. കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിച്ചാണ് മിച്ചം വന്ന അദ്ധ്യാപരെ സംരക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP