Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാർ തീക്കാള്ളി കൊണ്ട് തല ചൊറിയുന്നു; ശ്രമിക്കുന്നത് അഭിമന്യുവധം വർഗീയവൽക്കരിക്കാൻ; നേതാക്കളെ പിടിച്ച് ഭയപ്പെടുത്തിയാൽ പ്രവർത്തകർ പേടിച്ച് മാളത്തിലൊളിക്കും എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ ആ ധാരണ മാറ്റാൻ സമയമായെന്ന് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും: വെല്ലുവിളിച്ച് എസ്ഡിപിഐ

സർക്കാർ തീക്കാള്ളി കൊണ്ട് തല ചൊറിയുന്നു; ശ്രമിക്കുന്നത് അഭിമന്യുവധം വർഗീയവൽക്കരിക്കാൻ; നേതാക്കളെ പിടിച്ച് ഭയപ്പെടുത്തിയാൽ പ്രവർത്തകർ പേടിച്ച് മാളത്തിലൊളിക്കും എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ ആ ധാരണ മാറ്റാൻ സമയമായെന്ന് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും: വെല്ലുവിളിച്ച് എസ്ഡിപിഐ

മലപ്പുറം: മതനിരപേക്ഷത ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സി പി എം യത്ഥാർത്വത്തിൽ വർഗ്ഗീയത വളർത്തുന്ന സമീപനമാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ നേതൃസംഗമം 'എമർജിങ് മലപ്പുറം' തിരൂർ ടൗൺ ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമന്യൂ വധം വർഗ്ഗീയമായിരുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. കാംപസ് സംഘർഷത്തിന്റെ ഭാഗമായുണ്ടായ ആ കൊലപാതകത്തെ വർഗ്ഗീയ വൽക്കരിക്കാനാണ് സി പി എം കൊണ്ട് പിടിച്ച് ശ്രമിക്കുന്നത്. എസ് ഡി പി ഐ നേതാക്കളെ പിടിച്ച് ഭയപ്പെടുത്തിയാൽ പ്രവർത്തകർ പേടിച്ച് മാളത്തിലൊളിക്കും എന്ന് സർക്കാർ വിചാരിച്ചിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും ആ ധാരണ മാറ്റാൻ സമയമായിരിക്കുന്നു എന്ന് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും.

സർക്കാർ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.ഇതുകൊണ്ടൊന്നും പാർട്ടി തകരാൻ പോകുന്നില്ലന്ന് സർക്കാർ മനസ്സിലാക്കണം.ഇതിലും വലിയ ആരോപണങ്ങൾ വന്നപ്പോഴും പാർട്ടി തളർന്നിട്ടില്ല. എസ് ഡി പി ഐ ഒരു കാര്യത്തിലും ഒളിച്ച് കളി നടത്താറില്ല. സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പാർട്ടിക്കെതിരെയുള്ള കുപ്രചരണങ്ങൾ വർഗ്ഗീയ അജണ്ടയോട് കൂടിയുള്ളതും രാഷ്ട്രീയ താൽപര്യങ്ങളോട് കൂടിയു ഉള്ളതുമാണ് എന്നതുകൊണ്ടാണ് സത്യം വിജയിച്ച് കൊണ്ടിരിക്കുന്നത്.

ഒരു കൊലപാതകത്തിലെ പ്രതികളെ പിടികൂടുക എന്നതിലപ്പുറത്തേക്ക് കാര്യങ്ങൾ നീക്കുന്നതിന് വിശദീകരണം നൽകാൻ മുഖ്യ മന്ത്രിക്കും സർക്കാരിനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്,റോയി അറക്കൽ, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ,മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതി അംഗങ്ങളായ കൃഷ്ണൻ എരഞ്ഞിക്കൽ, അഡ്വ: എ എ റഹീം,ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ, ടി.എം ഷൗക്കത്ത്,പി ഹംസ,

സമിതി അംഗങ്ങളായ എ സൈദലവി ഹാജി, അഡ്വ: കെ സി നസീർ തുടങ്ങിയവർ സംസാരിച്ചു, എം കെ മനോജ് കുമാർ, ഡോ: സി എച്ച് അഷ്‌റഫ്, ജലീൽ നീലാമ്പ്ര, വി ടി ഇക്‌റാമുൽ ഹഖ്, തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുത്തു. സമാപന സെക്ഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി അധ്യക്ഷനായിരുന്നു. എ കെ അബ്ദുൽ മജീദ് സ്വാഗതവും കെ പി അലവി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP