Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലകൾ ഉയരുവാനും സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലകൾ ഉയരുവാനും സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉള്ള തീരപ്രദേശത്ത് ഇന്ന് അഞ്ചരമുതൽ നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റിനും ഇതേതുടർന്ന് സമുദ്രനിരപ്പിൽ നിന്നും 5 അടി മുതൽ 7 അടി വരെ തിരമാലകൾ ഉയരുവാനും സാധ്യതയുണ്ട്. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണം രൂക്ഷമായതിനാൽ ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. രണ്ടു ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നു മുതൽ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടർ ഉത്തറവിറക്കിയിരിക്കുന്നത്.

കേരളത്തിന്റെ തീരപ്രദേശത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനിൽക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP