Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയാറ്റിൽ കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിക്കു വേണ്ടി തെരച്ചിൽ തുടരുന്നു; പ്രാർത്ഥനകളോടെ നെല്ലിമറ്റം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളും കുടുംബാംഗങ്ങളും

പെരിയാറ്റിൽ കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിക്കു വേണ്ടി തെരച്ചിൽ തുടരുന്നു; പ്രാർത്ഥനകളോടെ നെല്ലിമറ്റം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളും കുടുംബാംഗങ്ങളും

കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. സുഹൃത്തുക്കളോടെന്നിച്ച് കുളിക്കാനിറങ്ങിയ നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിഗ് കോളേജ് വിദ്യാർത്ഥി ചെങ്ങറയിൽ അനന്തകൃഷണർ (22) ആണ് അപകടത്തിൽപ്പെട്ടത്.കോതമംഗലത്തു നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി ഏഴരയോടെ തിരച്ചിൽ നിർത്തിവച്ചെങ്കിലും രാവിലെ വീണ്ടും കൂടുതൽ സൗകര്യങ്ങൾ ഉപയോഗിച്ച്തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കേരള ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീമിലെ എറണാകുളം ജില്ലയിലെ വിദക്ത്തരായ ബെന്നി മാത്യൂസ്, ബൈജു പി.ചന്ദ്രൻ, പി.എം.റഷീദ്, എം.അനിൽകുമാർ, കെ.ബി.ഷാജിമോൻ എന്നീ അഞ്ചു പേരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ഇവരോടെപ്പം നാട്ടുകാരും രംഗത്തുണ്ട് . കിഴക്കൻ മേഖലയിൽ ഉണ്ടായ മഴയെ തുടർന്നുണ്ടായ കലക്കലും പെരിയാറിൽ ഈ ഭാഗത്തുള്ളഅടിഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. അപകടം നടന്ന പത്താഴ പാറക്ക് സമീപം തന്നെ കുടുങ്ങിയാട്ടുണ്ടാകുമെന്ന ധാരണയിൽ അവിടം കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP