Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തു മിനിറ്റ് വൈകിയാൽ ശമ്പളം കുറയുമെങ്കിൽ പിന്നെ നേരത്തെ വരുന്നത് എന്തിന്? പഞ്ചിങ് ഏർപ്പെടുത്തി കാർക്കശ്യം കാണിച്ച പിണറായിക്ക് മുട്ടൻ പണിയുമായി സെക്രട്ടറിയേറ്റിലെ ജീവനക്കാർ; ഇടത്‌ യൂണിയൻ തന്നെ മുൻകൈ എടുത്തതോടെ നിയമസഭാ സമ്മേളനം അലങ്കോലം ആയേക്കുമെന്ന് റിപ്പോർട്ട്

പത്തു മിനിറ്റ് വൈകിയാൽ ശമ്പളം കുറയുമെങ്കിൽ പിന്നെ നേരത്തെ വരുന്നത് എന്തിന്? പഞ്ചിങ് ഏർപ്പെടുത്തി കാർക്കശ്യം കാണിച്ച പിണറായിക്ക് മുട്ടൻ പണിയുമായി സെക്രട്ടറിയേറ്റിലെ ജീവനക്കാർ; ഇടത്‌ യൂണിയൻ തന്നെ മുൻകൈ എടുത്തതോടെ നിയമസഭാ സമ്മേളനം അലങ്കോലം ആയേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഗവർണ്ണറുടെ നടപ്രഖ്യാപനത്തിന് ശേഷം ബജറ്റ് സമ്മേളനം. ഇതിനിടെ സെ്ക്രട്ടറിയറ്റ് ജീവനക്കാർ നിസ്സഹകരണത്തിലേക്ക് നീങ്ങുകയാണ്. സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയ പഞ്ചിങ്, കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) തുടങ്ങിയ വിഷയങ്ങളിലാണു പ്രതിഷേധം.

സെക്രട്ടേറിയറ്റിൽ പഞ്ചിങ് നിർബന്ധമാക്കിയ സ്ഥിതിക്കു നിയമസഭാ സമ്മേളനം ആരംഭിച്ചാലും രാവിലെ 10.15 മുതൽ വൈകിട്ട് അഞ്ചുവരെയേ ജോലി ചെയ്യൂവെന്ന നിലപാടിലാണു സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ജീവനക്കാരുടെ ഈ കടുംപിടിത്തം നടപ്പായാൽ നിയമസഭാ സമ്മേളനം താറുമാറാകുമെന്നാണ് വിലയിരുത്തൽ.

നിയമസഭാ സെക്രട്ടേറിയറ്റിൽ മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റിലും ജീവനക്കാർ അധികസമയം ജോലി ചെയ്താലേ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് നിയമസഭാ സമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാകൂ. സമ്മേളനം തുടങ്ങിയാൽ മിക്ക വകുപ്പുകളിലും ജീവനക്കാർ രാത്രി വൈകിയും പണിയെടുക്കാറുണ്ട്. എന്നാൽ, പഞ്ചിങ് കർശനമാക്കിയതിനാൽ എല്ലാം നിയമപരമായി മതിയെന്ന നിലപാടിലാണിവർ. പഞ്ചിങ് സമയത്തിനപ്പുറം ജോലി ചെയ്യണമെങ്കിൽ ഓവർെടെം പ്രതിഫലം അനുവദിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കും.

നിയമസഭയിൽ സാമാജികർ ഉന്നയിക്കുന്ന നൂറുകണക്കിന് ചോദ്യങ്ങൾക്കു മറുപടി നൽകാൻ മന്ത്രിമാർക്കു യഥാസമയം വിവരങ്ങൾ ലഭ്യമാക്കേണ്ടതു സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളാണ്. ചോദ്യോത്തരത്തിനു പുറമേയാണ് ഉപക്ഷേപങ്ങളും ശ്രദ്ധക്ഷണിക്കലും അടിയന്തരപ്രമേയങ്ങളും. അടിയന്തരപ്രമേയ നോട്ടീസിന് ഉടൻ മറുപടി തയാറാക്കിക്കൊടുക്കേണ്ട ബാധ്യതയും സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ്. താഴേത്തട്ടിലുള്ള ജീവനക്കാർ നിസ്സഹകരിച്ചാൽ അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ള പ്രതിസന്ധിയിലാകും. കൃത്യമായ മറുപടി നൽകാനും കഴയില്ല.

കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിനോടും പഞ്ചിങിനാടും ജീവക്കാർ യാതൊരു താൽപ്പര്യവുമില്ല. ഇടത് സംഘടനകളും എതിർക്കുന്നു. ഇതിൽ സിപിഐ അനുകൂല സംഘടനയായ ജോയിന്റെ കൗൺസിൽ കടുത്ത നിലപാടാണ് എടുക്കുന്നത്. ബജറ്റ് സമ്മേളനകാലത്തും തന്ത്രപരമായ നിലപാട് എടുക്കുന്നതും സിപിഐ സംഘടനയാണ്. ഇതും സർക്കാരിനെ വെട്ടിലാക്കുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഇതിനെല്ലാം കാരണമെന്ന് ജീവനക്കാർക്കിടയിലും അവർ പ്രചരിപ്പിക്കുന്നു. ഇതിനെ ഗൗരവത്തോടെയാണ് സർക്കാരും കാണുന്നത്.

പഞ്ചിങ് നിർബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലായിരുന്നു. ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാൽ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരും. ഒരുമാസം മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം വൈകിയാൽ അത് ലീവായി പരിഗണിക്കും. രണ്ട് ലീവിൽ കൂടുതൽ എടുത്താലും ശമ്പളം കുറയും.

മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കിൽ അര ദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറിൽ കൂടുതലാണെങ്കിൽ ഒരു ദിവസത്തെ ശമ്പളവും പോവും. അനുമതിയോടെ മാസത്തിൽ രണ്ട് ലീവെടുക്കാം. രാവിലെ 10.15 മുതൽ 5.15 വരെയാണ് സെക്രട്ടേറിയറ്റിൽ പ്രവൃത്തിസമയം. ഡിസംബർ ആദ്യവാരമാണ് പഞ്ചിങ് നിർബന്ധമാക്കിയുള്ള സർക്കുലർ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയത്. പഞ്ചിങ് സമ്പ്രദായം നേരത്തേ മുതൽ നിലവിലുണ്ടെങ്കിലും അത് ശമ്പളവുമായി ബന്ധിപ്പിച്ചിരുന്നില്ല.

ഉത്തരവ് പ്രകാരം പഞ്ചിങ്് സംവിധാനം അണ്ടർ സെക്രട്ടറിമാർ മോണിറ്റർ ചെയ്യണം. സെക്രട്ടേറിയേറ്റിന്റെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാർ തിരിച്ചറിയൽ കാർഡുകൾ പുറത്തു കാണുന്ന രീതിയിൽ ധരിക്കണമെന്നും സർക്കുലറിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP