Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഐ' റിലീസ് ദിനത്തിരക്കിൽ കഴുത്തൊടിഞ്ഞു ചികിത്സയിലായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: ഐയുടെ ആദ്യപ്രദർശനം കാണാനെത്തിയവരുടെ തിരക്കിൽപെട്ട് കഴുത്തൊടിഞ്ഞ് ചികിൽസയിലായിരുന്ന തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കിളികൊല്ലൂർ ഇഞ്ചയ്ക്കൽ കൈരളി നഗർ 68ൽ വിനായകയിൽ വാടകയ്ക്കു താമസിക്കുന്ന ശ്രീകുമാറാ(52)ണ് മരിച്ചത്. കൊല്ലം കടപ്പാക്കട ധന്യ തീയറ്ററിൽ ഐ റിലീസ് ചെയ്ത 14നാണ് അപകടം.

ആരാധകരുടെ ആവേശത്തള്ളലിനിടെയാണ് അപകടം സംഭവിച്ചത്. കഴുത്തിന് താഴെ തളർന്ന ശ്രീകുമാർ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സിനിമ കാണാൻ പുറത്ത് കാത്തുനിന്നവരെ നിയന്ത്രിക്കുന്നതിനായി ഗേറ്റ് അടച്ചിട്ടിരുന്നു. ഗേറ്റ് തള്ളിത്തുറന്ന് ആരാധകർ പ്രവഹിച്ചതോടെയാണ് ശ്രീകുമാറിന് അപകടം സംഭവിച്ചത്. തള്ളിക്കയറ്റത്തിനിടയിൽ മതിലിന് മുകളിലൂടെ ചാടിയ ഒരു യുവാവ് ഇദ്ദേഹത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP