Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നറിയിപ്പ് നൽകിയ മധ്യപ്രദേശ് പൊലീസ് സ്വന്തം റിസ്‌കിൽ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചു; പൊലീസ് മുന്നറിയിപ്പുണ്ടെങ്കിൽ പങ്കെടുക്കില്ലെന്ന് പിണറായി; മധ്യപ്രദേശ് ഡിജിപി നേരിട്ടെത്തി ക്ഷമ പറഞ്ഞു

ഭോപ്പാൽ : ആർഎസ്എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി ഭോപ്പാലിൽ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പൊലീസ് തടഞ്ഞ സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് ഡിജിപി നേരിട്ടെത്തി പിണറായി വിജയനോട് ക്ഷമ ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പിണറായി വിജയനെ ഫോണിൽ വിളിച്ചും ഖേദമറിയിച്ചു. മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനായി ഭോപ്പാലിലെത്തിയപ്പോഴാണ് സുരക്ഷാകാരണങ്ങൾ പറഞ്ഞ് മധ്യപ്രദേശ് പൊലീസ് കേരളാ മുഖ്യമന്ത്രിയെ മടക്കി അയച്ചത്.

സമ്മേളനവേദിയായ ഭോപ്പാൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഹാളിലേക്കു പുറപ്പെട്ട് പാതിവഴിയെത്തിയപ്പോൾ, അകമ്പടി സേവിച്ച വാഹനത്തിലെ ഉദ്യോഗസ്ഥനാണ് പ്രതിഷേധമുണ്ടാകാൻ ഇടയുള്ളതിനാൽ പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത്. എസ്‌പിയുടെ നിർദ്ദേശമുണ്ടെങ്കിലും പിണറായിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ, താൻ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും സുരക്ഷാപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ ഒരു സ്ഥലത്തേക്കു പോകേണ്ട എന്നു പറഞ്ഞാൽ പോകേണ്ടതില്ല എന്നാണു തന്റെ നിലപാടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പരിപാടി ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായി. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് സർക്കാർ ഇടപെട്ടത്.

സംഭവം വിവാദമായതിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പിണറായെ ഫോണിൽ വിളിച്ചു സംസാരിച്ചു. പിണറായിയുമായി കൂടിക്കാഴ്ച നടത്തിയ മധ്യപ്രദേശ് ഡിജിപിയും ഭോപ്പാൽ ജില്ലാ കലക്ടറും അസൗകര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചു. പിണറായിക്കു പരിപാടിക്കു പോകാൻ തടസമില്ലെന്ന് അവർ വ്യക്തമാക്കി. ചടങ്ങു കഴിഞ്ഞല്ലോയെന്നു പിണറായി മറുപടി നൽകി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു.

വൈകുന്നേരം 5.30നായിരുന്നു മുഖ്യമന്ത്രിക്കു യുണൈറ്റഡ് മലയാളി അസോസിയേഷൻ, ഭോപ്പാൽ മലയാളി അസോസിയേഷൻ, സൗത്ത് ഭോപ്പാൽ മലയാളി സമാജം എന്നിവയുടെ നേതൃത്വത്തിലുള്ള സ്വീകരണച്ചടങ്ങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP