Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പയിലെ വനിതാ പൊലീസുകാരും ദേവസ്വം ഗാർഡുകളും എവിടെ? ആചാരം ലംഘിച്ച് യുവതി മല ചവിട്ടി സന്നിധാനത്തെത്തി; തെലങ്കാനയിൽ നിന്നുള്ള 31 കാരിയെ തടഞ്ഞത് വലിയ നടപ്പന്തലിൽ; സുരക്ഷാവീഴ്ചയിൽ അമ്പരന്ന് പൊലീസും ദേവസ്വം അധികൃതരും

പമ്പയിലെ വനിതാ പൊലീസുകാരും ദേവസ്വം ഗാർഡുകളും എവിടെ? ആചാരം ലംഘിച്ച് യുവതി മല ചവിട്ടി സന്നിധാനത്തെത്തി; തെലങ്കാനയിൽ നിന്നുള്ള 31 കാരിയെ തടഞ്ഞത് വലിയ നടപ്പന്തലിൽ; സുരക്ഷാവീഴ്ചയിൽ അമ്പരന്ന് പൊലീസും ദേവസ്വം അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ സുരക്ഷാ വീഴ്ച. ആചാരം ലംഘിച്ച് യുവതി സന്നിധാനത്ത് എത്തി. തെലങ്കാനയിൽ നിന്നുള്ള പാർവതിയെന്ന 31 വയസുകാരിയാണ് ആചാരങ്ങൾ ലംഘിച്ച് മലചവിട്ടിയത്.

ഇന്ന് രാവിലെയാണ് യുവതി ശബരിമലയിലെത്തിയത്. നടപ്പന്തലിൽ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഭർത്താവിനും മക്കൾക്കും ഒപ്പമാണ് പാർവതി ശബരിമലയിലെത്തിയത്.
രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാർവതിയെ സംശയം തോന്നിയ പൊലീസുകാരാണ് തടഞ്ഞത്.

തുടർന്ന് ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുകയും 31 വയസ്സാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.പമ്പയിൽ വനിതാ പൊലീസുകാരുടെയും ദേവസ്വം ഗാർഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി വനിതകളെ മല ചവിട്ടാൻ അനുവദിക്കാറ്. തിരിച്ചറിയൽ കാർഡ് ഇവിടെ പരിശോധിക്കാറുമുണ്ട്. ഇതിനെ മറികടന്ന് പാർവതി എങ്ങനെയാണ് നടപ്പന്തൽ വരെ എത്തിയതെന്ന കാര്യം പൊലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നുണ്ട്. നിലവിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP