Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം വാരി എറിഞ്ഞവർക്കെല്ലാം ഇഷ്ടംപോലെ എൻജിനിയറിങ് കോളേജ് നൽകി; പഠിക്കാൻ മണ്ടന്മാരെപ്പോലും കിട്ടാതെ മുതലാളിമാരുടെ സ്ഥാപനങ്ങൾ; 35,000 സീറ്റിനു ലഭിച്ചത് 6000 അപേക്ഷകൾ: സ്വകാര്യ എൻജിനിയറിങ് കോളേജുകൾ പൂട്ടലിന്റെ വക്കിൽ

പണം വാരി എറിഞ്ഞവർക്കെല്ലാം ഇഷ്ടംപോലെ എൻജിനിയറിങ് കോളേജ് നൽകി; പഠിക്കാൻ മണ്ടന്മാരെപ്പോലും കിട്ടാതെ മുതലാളിമാരുടെ സ്ഥാപനങ്ങൾ; 35,000 സീറ്റിനു ലഭിച്ചത് 6000 അപേക്ഷകൾ: സ്വകാര്യ എൻജിനിയറിങ് കോളേജുകൾ പൂട്ടലിന്റെ വക്കിൽ

കൊച്ചി: പണം വാരി എറിഞ്ഞ് എൻജിനിയറിങ് കോളേജുകൾ സ്വന്തമാക്കിയപ്പോൾ മുതലാളിമാർ കരുതിയിരിക്കില്ല ഇത്ര വലിയ തിരിച്ചടി കിട്ടുമെന്ന്. പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാതെ സംസ്ഥാനത്തെ പല സ്വകാര്യ എൻജിനിയറിങ് കോളേജുകളും അടച്ചുപൂട്ടലിന്റെ വക്കിലാണിപ്പോൾ.

കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ചിലതെങ്കിലും ഇക്കൊല്ലം തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണു റിപ്പോർട്ടുകൾ. പഠനനിലവാരവും പ്രശസ്തിയുമില്ലാത്ത കോളേജുകൾക്ക് ഇക്കുറിയും ആവശ്യത്തിന് വിദ്യാർത്ഥികളെ ലഭിക്കില്ലെന്നാണു സൂചന.

സ്വകാര്യ കോളേജുകളിലെ 35,000 മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ഈവർഷം ലഭിച്ചത് വെറും ആറായിരം അപേക്ഷ മാത്രമെന്നതാണു പല കോളേജുകളുടെയും മരണമണിയായി മുഴങ്ങുന്നത്. 118 സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ പ്രവേശനത്തിന് അപേക്ഷാ തീയതിയും പരീക്ഷയും മാറ്റിവച്ചിട്ടും ലഭിച്ചത് ആറായിരം അപേക്ഷകളാണ്. കേന്ദ്ര- സംസ്ഥാന പ്രവേശന പരീക്ഷ എഴുതിയവരും വരുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കും. ഇത് കോളേജുകൾ പൂട്ടാൻ ഇടയാക്കും.

പ്രവേശന പരീക്ഷ ഈമാസം 25 ന് നടത്താനാണ് കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ നിശ്ചയിച്ചിരുന്നത്. ആദ്യം അയ്യായിരം അപേക്ഷകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ പലരും അറിഞ്ഞില്ലെന്ന പേരിൽ 31 ലേക്ക് പരീക്ഷ മാറ്റിവച്ചു. 24 വരെ അപേക്ഷിക്കാൻ സമയവും അനുവദിച്ചു. എന്നിട്ടും വെറും ആറായിരം പേരാണ് അപേക്ഷിച്ചത്. മുപ്പതിനായിരം പേർ അപേക്ഷിക്കുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിച്ചിരുന്നത്.

അസോസിയേഷനിൽ അംഗങ്ങളായ 118 കോളേജുകളിൽ 35,000 മാനേജ്‌മെന്റ് സീറ്റുകളുണ്ട്. കഴിഞ്ഞ വർഷം ഇതിൽ 16,000 സീറ്റുകൾ പഠിക്കാൻ ആളില്ലാതെ കിടന്നു. മാനേജ്‌മെന്റ് പരീക്ഷയ്ക്കുപുറമെ, കേന്ദ്ര- സംസ്ഥാന പ്രവേശന പരീക്ഷ എഴുതി കുറഞ്ഞത് 10 മാർക്ക് ലഭിച്ചവർക്കേ പ്രവേശനം ലഭിക്കൂ. ഇവയിൽനിന്ന് കുറെപ്പേർ വന്നാലും സീറ്റുകൾ നിറയില്ല. ഒരു വിഷയത്തിന് 60 സീറ്റുകൾ വീതമാണ് കോളേജുകളിലുള്ളത്. 50 പേരിൽ താഴെ പോയാൽ നടത്തിപ്പിന് ആവശ്യമായ വരുമാനം കോളേജിന് ലഭിക്കില്ല. മികച്ച അദ്ധ്യാപകരെ ലഭിക്കാതെയും വരുന്നത് കോളേജുകളുടെ നിലനില്പിനെ ഗുരുതരമായി ബാധിക്കും.

അയൽസംസ്ഥാനലോബിയും സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്കു പ്രതിസന്ധിയാണ്. വേണ്ടത്ര വിദ്യാർത്ഥികളെ കിട്ടാത്ത പ്രശസ്തിയില്ലാത്ത കോളേജുകൾക്കാണ് ഇവ ഭീഷണി ഉയർത്തുന്നത്. ഇത്തരം കോളേജുകളിൽ ഒരു വർഷം പഠിച്ചവർക്ക് കൽപ്പിത സർവകലാശാലകളിൽ രണ്ടാം വർഷത്തേക്ക് പ്രവേശനം നൽകി നിരവധിപേരെ കടത്തുകയാണ് ഏജന്റുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP