Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ പിന്നിലിരുന്ന കാമുകി കാമുകന്റെ ഹെൽമെറ്റ് ഊരിയെടുത്തണിഞ്ഞ് സെൽഫിയെടുത്തു; അഭ്യാസം കണ്ട് പിന്നാലെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു

ബൈക്കിൽ പിന്നിലിരുന്ന കാമുകി കാമുകന്റെ ഹെൽമെറ്റ് ഊരിയെടുത്തണിഞ്ഞ് സെൽഫിയെടുത്തു; അഭ്യാസം കണ്ട് പിന്നാലെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു

കൊച്ചി : ബൈക്കിൽ കാമുകനൊപ്പം ചീറി പായുന്നതിനിടയിൽ കാമുകിക്ക് ഒരു പൂതി, കാമുകന്റെ ഹെൽമെറ്റ് പറിച്ചെടുത്ത് സെൽഫിയെടുക്കാൻ. ഒട്ടും മടിച്ചില്ല. ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന കാമുകന്റെ ഹെൽമെറ്റ് ഊരിയെടുത്ത് സെൽഫിയെടുത്തു. പിന്നാലെ പൊലീസും എത്തി കൈയോടെ പിടികൂടി.

ഇന്നലെ വൈകുന്നേരം കൊച്ചിയിലായിരുന്നു സംഭവം. വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപായുന്ന കണ്ടെയ്‌നർ റോഡിലാണ് കമിതാക്കൾ പരസ്യ സെൽഫിയെടുത്ത് പൊലീസ് പിടിയിലായത്. പൊലീസും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നാലെയെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ച യുവാവിന്റെ ലൈസൻസ് വെഹിക്കിൾ ഇൻസ്‌പെക്ടർ സസ്‌പെൻഡു ചെയ്തു.

ഏറെ തിരക്കുള്ള ചേരാനെല്ലൂർ സിഗ്നൽ ജങ്ഷനു സമീപമാണ് കോളേജ് വിദ്യാർത്ഥികളായ കമിതാക്കൾ അഭ്യാസം നടത്തിയത്. ബൈക്കിന് പിന്നിൽ സഞ്ചരിക്കവെ വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെൽമറ്റ് പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന കോളേജ് കുമാരി ഊരിയെടുക്കുകയായിരുന്നു. തുടർന്ന് കാമുകി തന്റെ കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്ന രംഗം സെൽഫിയെടുത്തു. ഈ സമയം വാഹന പരിശോധനയ്ക്കായി എത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷെഫീക്കും സംഘവും ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.

ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് കണ്ടെയ്‌നർ. കുറ്റകൃത്യം കണക്കിലെടുത്ത് യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡു ചെയ്യാൻ വെഹിക്കിൽ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയായിരുന്നു. പിന്നീട് കമിതാക്കളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി പൊലീസിന്റെയും ആർ ടി ഒയുടെയും സാന്നിധ്യത്തിൽ താക്കീത് ചെയ്തു പറഞ്ഞയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP