Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹിരാകാശ പദ്ധതികളും പ്രയോജങ്ങളും: സെമിനാർ വ്യാഴാഴ്ച

തിരുവനന്തപുരം: ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ബഹിരാകാശ പദ്ധതികളും അവയുടെ പ്രയോജനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. തിരുവനന്തപുരം വിമൻസ് കോളേജിൽ രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ബഹിരാകാശ പദ്ധതികൾ എന്ന വിഷയത്തിൽ വി എസ്.എസ്.സി.യിലെ ജയ ജി. നായരും, കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രയോജനങ്ങൾ എന്ന വിഷയത്തിൽ ഡോ. കെ. രാജീവും പ്രഭാഷണം നടത്തും. വി എസ്.എസ്.സി, എൽ.എസ്.സി, ഐ.ഐ.എസ്.യു എന്നീ സ്ഥാപനങ്ങൾ വിമൻസ് കോളേജുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP