Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമീർഖാന് കൊടുക്കുന്ന ഓരോ അടിക്കും ഒരോ ലക്ഷം സമ്മാനമെന്ന് ശിവസേന; താരം താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

അമീർഖാന് കൊടുക്കുന്ന ഓരോ അടിക്കും ഒരോ ലക്ഷം സമ്മാനമെന്ന് ശിവസേന; താരം താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

ലുധിയാന: രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യ വിടാൻ പോലും ചിന്തിച്ചുവെന്നും അഭിപ്രായം രേഖപ്പെടുത്തിയ ബോളിവുഡ് താരം അമീർ ഖാനെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ശിവസേന രംഗത്ത്. അമീർഖാന് അടി കൊടുക്കണമെന്ന് അഭിപ്രായപ്പെട്ടാണ് ശിവസേന രംഗത്തെത്തിയത്. ഇതിന് പണം നൽകുമെന്നും ശിവസേനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

ശിവസേനയുടെ പഞ്ചാബ് യൂണിറ്റാണ് ആമിർ ഖാന് കൊടുക്കുന്ന ഓരോ അടിക്കും ഓരോ ലക്ഷം രൂപ വീതം നൽകാമെന്ന പുതിയ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആമിർഖാൻ തങ്ങിയിരുന്ന ലുധിയാനയിലെ എംബിഡി റാഡിസണിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചാബിലെ ശിവസേനയുടെ ചെയർമാനായ രാജീവ് ടാൻഡൺ ആണ് ആമിർ ഖാൻ തങ്ങിയിരുന്ന ഹോട്ടലിലെ മാനേജരും ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് ആമിർ ഖാന് നിങ്ങൾ കൊടുക്കുന്ന ഓരോ അടിക്കും ഓരോ ലക്ഷം രൂപ വച്ച് തരാമെന്ന് പ്രഖ്യാപനം നടത്തിയത്. ആമിറിനെതിരെ മുദ്രാവാക്യം വിളിച്ചും, ആമിർ ഖാന്റെ പോസ്റ്ററുകൾ കത്തിച്ചും, ഹോട്ടലിനു മുന്നിലെ ഗതാഗതം തടസപ്പെടുത്തിയുമാണ് ശിവസേന പ്രവർത്തകർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP