Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിഞ്ഞ സർക്കാർ പത്തിൽ പത്ത് മാർക്ക് തന്ന താൻ പെട്ടെന്ന് കഴിവ് കെട്ടവനായത് എങ്ങനെ? പിണറായി അധികാരത്തിൽ എത്തിയ ശേഷം 13 പേർ രാഷ്ട്രീയമായി കൊല്ലപ്പെട്ടതാണോ കഴിവിന്റെ മാനദണ്ഡം? സർക്കാരിനെതിരെ കൂടുതൽ ശക്തമായ വാദങ്ങൾ നിരത്തി സെൻകുമാർ സുപ്രീംകോടതിയിൽ

കഴിഞ്ഞ സർക്കാർ പത്തിൽ പത്ത് മാർക്ക് തന്ന താൻ പെട്ടെന്ന് കഴിവ് കെട്ടവനായത് എങ്ങനെ? പിണറായി അധികാരത്തിൽ എത്തിയ ശേഷം 13 പേർ രാഷ്ട്രീയമായി കൊല്ലപ്പെട്ടതാണോ കഴിവിന്റെ മാനദണ്ഡം? സർക്കാരിനെതിരെ കൂടുതൽ ശക്തമായ വാദങ്ങൾ നിരത്തി സെൻകുമാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ചു മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ സുപ്രീം കോടതിയിൽ വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ നൽകിയ മറുപടി സത്യവാങ്മൂലത്തിലെ ഓരോ വാദവും കാര്യകാരണ സഹിതം നിരാകരിക്കുന്നതാണിത്. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുണ്ടായ 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പമുണ്ട്.

പുറ്റിങ്ങൽ ദുരന്തവും ജിഷ വധവും കൈകാര്യം ചെയ്ത രീതി ശരിയല്ലാത്തതുകൊണ്ടു ഡിജിപി സ്ഥാനത്തു നിന്നു മാറ്റുന്നുവെന്നാണു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, മാർച്ച് എട്ടിനു നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതു, ജിഷ വധക്കേസല്ല സ്ഥാനചലനത്തിനു കാരണമെന്നാണ്. പുറ്റിങ്ങൽ ദുരന്തത്തിനു ശേഷം വസ്തുതകളും വിശകലനങ്ങളും നിരത്തി താൻ നൽകിയ കുറിപ്പ് കേസ് ഫയലിൽ നിന്നു കാണാതായതു ദുരൂഹമെന്ന് സെൻകുമാർ പറയുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ പത്തിൽ പത്തു മാർക്കു കിട്ടിയ പരാതിക്കാരൻ പെട്ടെന്നു കഴിവുകെട്ട ആളാകുന്നതെങ്ങനെയെന്ന ചോദ്യവും ഉയർത്തുന്നു. പൊലീസ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പ്രകാശ് സിങ് കേസിലെ സുപ്രീം കോടതി വിധി സർക്കാർ ചോദ്യം ചെയ്തതു ദൗർഭാഗ്യകരമാണ്. പ്രകാശ് സിങ് കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണു കേരള പൊലീസ് നിയമം നിലവിൽ വന്നത്. പരാതിക്കാരൻ രാഷ്ട്രീയ എതിരാളിയല്ലെന്നു സർക്കാർ സത്യവാങ്മൂലം പറയുന്നു. എന്നാൽ, പരാതിക്കാരനെ എതിർ രാഷ്ട്രീയചേരിയിലുള്ളയാളായാണു മുഖ്യമന്ത്രി നിയമസഭയിൽ വിശേഷിപ്പിച്ചതും ചൂണ്ടിക്കാട്ടുന്നു.

കേരള പൊലീസ് നിയമം അനുസരിച്ചു സാമൂഹികസുരക്ഷാ കമ്മിഷനു രൂപംനൽകിയിട്ടില്ലെന്ന സർക്കാർ വാദവും തെറ്റാണെന്ന് സെൻകുമാർ പറയുന്നു. കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം 2011 നവംബറിൽ പുറപ്പെടുവിച്ചതാണ്. കമ്മിഷനുമായി കൂടിയാലോചിക്കാതെ ഡിജിപിയെ മാറ്റുന്നതു നിയമവിരുദ്ധം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയായിരുന്നു തന്റെ സ്ഥാനചലനം. ചർച്ച ചെയ്‌തെന്നു പറയുന്നതല്ലാതെ അതിനു പിൻബലമായി രേഖകൾ സമർപ്പിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്നാണ് സെൻകുമാറിന്റെ ആവശ്യം.

ഡിജിപി സ്ഥാനത്ത് തുടരുന്നതിൽ പൊതുജനങ്ങൾക്ക് എതിർപ്പുണ്ടെന്ന വാദം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ല. മെയ് 25ന് അധികാരമേറ്റ സർക്കാർ മെയ് 27ന് ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റി. മുഖ്യമന്ത്രി തയ്യാറാക്കിയ നോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജിഷ കേസന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്, സത്യവാങ്മൂലത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP