Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിപിയുടെ മാറ്റത്തിൽ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി; അവധിയിൽ പ്രവേശിച്ച് സെൻകുമാറും; അച്ചടക്ക നടപടിയുടെ സാധ്യതകൾ ആരാഞ്ഞ് സർക്കാർ

ഡിജിപിയുടെ മാറ്റത്തിൽ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി; അവധിയിൽ പ്രവേശിച്ച് സെൻകുമാറും; അച്ചടക്ക നടപടിയുടെ സാധ്യതകൾ ആരാഞ്ഞ് സർക്കാർ

തിരുവനന്തപുരം: ഡിജിപി പദവിയിൽ നിന്നും ടി.പി.സെൻകുമാറിനെ മാറ്റിയ സംഭവത്തിൽ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനചലനത്തിനെതിരേ സെൻകുമാർ ഉന്നയിച്ച കാര്യങ്ങളോട് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോഴാണ് പിന്നീട് പറയാമെന്ന മറുപടി മുഖ്യമന്ത്രി നൽകിയത്. നിയമ വിരുദ്ധമായിട്ടാണ് തന്നെ സ്ഥാനത്തു നിന്നും നീക്കിയതെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സെൻകുമാർ പറഞ്ഞിരുന്നു.

അതിനിടെ സെൻകുമാർ മൂന്ന് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. ആ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളുടെ താൽകാലിക ചുമതല ഇന്റലിജൻസ് ഡിജിപി ഹേമചന്ദ്രന് നൽകി. സ്ഥലം മാറ്റത്തിനെതിരെ സെൻകുമാർ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന. നേരത്തെ ഗവർണ്ണർ പി സദാശിവത്തേയും സെൻകുമാർ സന്ദർശിച്ചിരുന്നു. അതിന് ശേഷമാണ് അവധി അപേക്ഷ നൽകിയതും സർക്കാർ അംഗീകരിച്ചതും.

സർക്കാരിനും നിയുക്ത ഡിജിപി ലോക്‌നാഥ് ബെഹറയ്ക്കും എതിരെ സെൻകുമാറിന്റെ രൂക്ഷമായ വിമർശനം നടത്തിയിട്ടുണ്ട്. ഡിജിപി സ്ഥാനത്തു നിന്നും തന്നെ നീക്കിയതിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ട്. നടപടി കേരള പൊലീസ് ആക്ടിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്ന് അറിയാം. പക്ഷേ, ഒരു സർക്കാരിന് വിശ്വാസമില്ലാതെ ഡിജിപി സ്ഥാനത്ത് തുടരുന്നതിൽ അർഥമില്ല. ഇഷ്ടമുള്ള ഉദ്യോഗസ്ഥരെ ഓരോ സ്ഥാനത്ത് നിയോഗിക്കാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ തന്നെ മാറ്റുന്ന കാര്യം മാന്യമായി വിളിച്ച് അറിയിക്കാമായിരുന്നു. സർക്കാരിനു താത്പര്യമില്ലെങ്കിൽ സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേയും അദ്ദേഹം പരോക്ഷ വിമർശനം ഉന്നയിച്ചു. സെൻകുമാറിന് ഒരിക്കലും ലോക്‌നാഥ് ബഹ്‌റ ആകാൻ കഴിയില്ല. സർക്കാരിന് ആവശ്യം ബെഹ്‌റയെ ആയിരിക്കാം. തനിക്ക് ഒരിക്കലും ബെഹ്‌റയെ പോലെ ആകാൻ കഴിയില്ലെന്നും സെൻകുമാർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ സെൻകുമാറിനെതിരെ അച്ചടക്ക നടപടിയുടെ സാധ്യതകൾ സർക്കാർ ്ആരായുന്നുണ്ടെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP