Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ വാഹനങ്ങളോട് അവജ്ഞ വേണ്ട; നിസ്സാര ലാഭത്തിനായി ഫിറ്റല്ലാത്ത വണ്ടികൾ ഉപയോഗിക്കരുത്; മരണമുണ്ടാകുമെന്ന അറിവോടെ അപകടമുണ്ടാക്കിയാൽ ജാമ്യവുമില്ല; സ്വകാര്യ ബസുകാരോട് ഡിജിപിക്ക് പറയാനുള്ളത്

ചെറിയ വാഹനങ്ങളോട് അവജ്ഞ വേണ്ട; നിസ്സാര ലാഭത്തിനായി ഫിറ്റല്ലാത്ത വണ്ടികൾ ഉപയോഗിക്കരുത്; മരണമുണ്ടാകുമെന്ന അറിവോടെ അപകടമുണ്ടാക്കിയാൽ ജാമ്യവുമില്ല; സ്വകാര്യ ബസുകാരോട് ഡിജിപിക്ക് പറയാനുള്ളത്

തിരുവനന്തപുരം: സ്വകാര്യബസ്, മിനി ബസ് ഡ്രൈവർമാർക്കായി സംസ്ഥാന പൊലീസ് മേധാവിയുടെ ഫേസ്‌ബുക്കിൽ മാർഗനിർദ്ദേശങ്ങളടങ്ങിയ പോസ്റ്റ്. വാഹനാപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ.

2014 ൽ കേരളത്തിലെ സ്വകാര്യബസുകളും മിനി ബസുകളും കൂടി 3147 വാഹനാപകടങ്ങളുണ്ടാക്കിയതായും അതിൽ 424 പേർ മരിച്ചതായും പോസ്റ്റ് പറയുന്നു. 4135 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ലഘുലേഖയായി അച്ചടിച്ച് വിതരണം ചെയ്യാനും നിർദ്ദേശമുണ്ട്.
സാധാരണക്കാർ സഞ്ചാരാവശ്യത്തിനായി ഏറ്റവും അധികം ആശ്രയിക്കുന്ന വാഹനമെന്ന നിലയിൽ സ്വകാര്യ ബസുകളും, മിനി ബസുകളും തികച്ചും അപകടരഹിതമായ ഗതാഗതം നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.

മരണം വരുത്തുവാൻ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളിൽ ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുകളുനുസരിച്ച് കേസുകളുണ്ടാകും എന്നും ഡിജിപി വ്യക്തമാക്കുന്നു.

മാർഗനിർദ്ദേശങ്ങൾ :

1. അമിതവേഗത, അപകടകരമായ ഓവർടേക്കിങ്, മൽസരബുദ്ധിയോടെയുള്ള ഡ്രൈവിങ്, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, വിശ്രമരഹിതമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, കാൽനടയാത്രക്കാരോടും, ടൂ വീലർ, ത്രീ വീലർ എന്നീ ചെറിയ വാഹനങ്ങളോടുമുള്ള അവഞ്ജയോടു കൂടിയ ഡ്രൈവിങ്, ശരിയായ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കൽ എന്നിവയാണ് സ്വകാര്യ ബസുകളും, മിനി ബസുകളും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ.

2. യാത്രക്കാരെക്കൊണ്ട് പോകുന്ന ബസുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികെ 25 കീ.മീറ്ററും, നഗരങ്ങളിൽ 40 കിലോമീറ്ററും, മറ്റ് സ്ഥലങ്ങളിൽ 65 കീ.മീറ്ററും ആണ് പരമാവധി അനുവദിച്ചിട്ടാള്ള വേഗപരിധി എന്ന് മനസിലാക്കുക.

3. റണ്ണിങ് സമയം വളരെ അടുത്തു വരുന്നതുമൂലം സ്വകാര്യബസുകൾ തമ്മിൽ മൽസര ഓട്ടം നടത്തുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് അറിയുക. നിങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ടത്. പരസ്പരമുള്ള മൽസര ഓട്ടം നിർത്തി അനുവദനീയമായ വേഗതയിൽ സുരക്ഷിതമായ രീതിയിൽ മാത്രം വാഹനങ്ങൾ ഓടിക്കുകയാണെങ്കിൽ വാഹന അപകടങ്ങൾ കുറയും എന്നതിനു പുറമെ വണ്ടികൾക്ക് വേണ്ടി വരുന്ന ഇന്ധന ചെലവിലും, റിപ്പയർ ചെലവിലും കാര്യമായ കുറവുണ്ടാകും. അപകടങ്ങളിൽപ്പെട്ട് നിരവധി കുടുംബങ്ങൾ നിരാലംബരായിട്ടുണ്ട് എന്ന് എപ്പോഴും ഓർക്കുക.

4. ടൂ വീലർ/ത്രീ വീലർ എന്നിവ ഓടിക്കുന്നവരും, കാൽനടയാത്രക്കാരും വലിയ വാഹനങ്ങളിൽ നിന്നും ഗതാഗത മര്യാദ തികച്ചും അർഹിക്കുന്നവരാണ്. അവരെ ഭയപ്പെടുത്താതെയും അപകടങ്ങളിൽപ്പെടുത്താതെയും വേണം വാഹനംഓടിക്കേണ്ടത്.

5. തികച്ചും ഗതാഗതയോഗ്യമായ വാഹനങ്ങൾ മാത്രം യാത്രക്കാരെ കയറ്റി ഓടിക്കുവാനായി ഉപയോഗിക്കുക. നിസാരലാഭത്തിനു വേണ്ടി വലിയ അപകടങ്ങളിലേയ്ക്ക് എത്തിച്ചേരുന്ന വിധത്തിൽ ഫിറ്റ് അല്ലാത്ത വാഹനങ്ങൾ ഒരു കാരണവശാലും യാത്രക്കാതെ കയറ്റി ഓടിക്കുവാൻ ഉപയോഗിക്കരുത്. പൊള്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (ജഡഇഇ) ഇല്ലാത്ത വാഹനങ്ങൾ ഒരു കാരണവശാലും ഓടിക്കരുത്.

6. റോഡിന്റെ ഇടതുവശം ചേർന്ന് വാഹനങ്ങൾ ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോൾ അവയുടെ വലതു വശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. എതിർ ദിശയിൽ നിന്ന് വരുന്ന വണ്ടികൾക്ക് സൗകര്യപ്രദമായി പോകുവാൻ മാത്രം അങ്ങനെ ചെയ്യുക. എതിർ ദിശയിൽ നിന്ന് വരുന്ന വണ്ടികൾക്ക് സൗകര്യപ്രദമായി പോകുവാൻ ആവശ്യമായ വഴിയുള്ളയിടത്തു മാത്രമെ ഓവർടേക്കിങ് നടത്താവൂ. ശരിയായ സിഗ്‌നലുകൾ കൊടുത്തതിനു ശേഷം പുറകിൽ നിന്ന് വരുന്ന വാഹനങ്ങളും, എതിരെ നിന്ന് വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പായ ശേഷം മാത്രമെ വശങ്ങളിലേയ്ക്ക് തിരിയുകയോ, ഓവർടേക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യാവൂ. മറ്റ് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാൻ സമയം നൽകണം.

7. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ ദൂരം പാലിക്കുക. കവലകളിലും റോഡിന്റെ മുൻഭാഗം കാണുവാൻ പറ്റാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറി കടക്കരുത്.

8. മറ്റ് വാഹനങ്ങൾ നമ്മുടെ വാഹനത്തെ മറി കടക്കുമ്പോൾ നമ്മുടെ വാഹനം സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയിൽ മറ്റ് വാഹനങ്ങൾക്ക് മറി കടക്കുവാൻ സൗകര്യം ഉണ്ടാക്കുകയും വേണം. ചെറിയ റോഡിൽ നിന്ന് മെയിൻ റോഡിലേയ്ക്ക് കയറുമ്പോഴും, ട്രാഫിക് റൗണ്ട് എബൗട്ടുകൾ തിരിയുമ്പോഴും റൈറ്റ് ഓഫ് വേ മനസിലാക്കി പെരുമാറുക. വലതു വശത്തു നിന്നും വരുന്ന വാഹനങ്ങളെ ആദ്യം കടന്നുപോകുവാൻ അനുവദിക്കുക. രാത്രിയിൽ നഗരാതിർത്തിയിൽ ഡിംലൈറ്റ് മാത്രമെ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളിൽ എതിർവശത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കണം. വാഹനങ്ങളെ രണ്ടും കൽപ്പിച്ച് ഒരു കാരണവശാലും ഓവർടേക്ക് ചെയ്യരുത്.

9. വാഹനം ഓടിക്കുമ്പോൾ പ്രത്യേകിച്ച് വളവുകളിൽ സെൻട്രിഫ്യുഗൽ, സെൻട്രിഫീറ്റൽ ഫോഴ്‌സ് ഉണ്ടായിരിക്കുമെന്നും, ആയതിനാൽ ബ്രേക്ക് ഉപയോഗിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല വണ്ടിയുടെ ചലനമെന്നും മനസിലാക്കുക. വണ്ടിയുടെ വേഗത, റോഡിന്റെ ചരിവ് വണ്ടിയിലെ ലോഡ് എന്നിവ അനുസരിച്ച് വണ്ടിയുടെ പ്രതിപ്രവർത്തനം മാറുമെന്നും അതുകൂടി കണക്കിലെടുത്തുവേണം ബ്രേക്ക് ഉപയോഗിക്കേണ്ടതെന്നും ഓർക്കുക. ഒരു അപകടം ഒഴിവാക്കുന്നതിനു വേണ്ടിയല്ലാതെ യാതൊരു കാരണവശാലും ബസ് സഡൻ ബ്രേക്ക് ചെയ്ത് നിർത്തരുത്. ബസ് സ്റ്റോപ്പുകളിൽ സ്റ്റോപ്പിനോടു ചേർന്നു തന്നെ വണ്ടികൾ നിർത്തേണ്ടതാണ്. റോഡിന്റെ നടുക്കു വണ്ടി നിർത്തി ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ട്രാഫിക് സിഗ്‌നലുകൾ ഉള്ള പോയിന്റുകളിൽ സിഗ്‌നലുകൾക്ക് അനുസൃതമായി ശ്രദ്ധയോടെ വേണം വണ്ടി എടുക്കുവാൻ. കാൽനടയാത്രക്കാരോ, ഇരുചക്രവാഹനങ്ങളോ വണ്ടിക്കു മുന്നിൽ പെട്ടിട്ടുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

10. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടും പുക വലിച്ചുകൊണ്ടും വാഹനം ഓടിക്കരുത്. റോഡിന്റെ മദ്ധ്യഭാഗത്ത് തുടർച്ചയായ വരയുണ്ടെങ്കിൽ വര ക്രോസ് ചെയ്യരുത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കയറി പോകുമ്പോൾ അതിന്റെ മുന്നിൽ നിന്നോ, പിന്നിൽ നിന്നോ കാൽനട യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് പരാമാവധി ശ്രദ്ധിക്കണം. നാല് വരി പാതകൾ ഉള്ള റോഡുകളിൽ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കുക. വാഹനം പുറകോട്ട് എടുക്കുന്ന സമയം പിൻവശത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തുക. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളായ പരസ്യങ്ങൾ പുറകിലുള്ള യത്രക്കാർ എന്നിവയെ ശ്രദ്ധിക്കരുത്.

11. പുറകിലുള്ള വാഹനം ഓവർടേക്ക് ചെയ്യാൻ സമ്മതിക്കുന്നതിനുള്ള സൂചനയായി വലത്തെ ഇൻഡിക്കേറ്റർ ഓൺ ചെയ്യുന്നത് തെറ്റാണ്. അങ്ങനെ ചെയ്യരുത്.

12. വാഹനം ഓടിക്കുന്നവർ ഗതാഗത നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അവ കൃത്യമായി വായിച്ച് മനസിലാക്കുക. ഡ്രൈവർമാരുടെ അറിവില്ലായ്മ, അശ്രദ്ധ, അക്ഷമ, അഹങ്കാരം എന്നിവയാണ് മിക്കവാറും എല്ലാ അപകടങ്ങളുടെയും കാരണമെന്ന് മനസിലാക്കുക.

13. ട്രാഫിക് പൊലീസിന്റെ സിഗ്‌നലുകൾ അനുസരിക്കുക. വാഹനം ഓടിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസിന്റെ ഒർജിനലും, വാഹനത്തിന്റെ മറ്റ് രേഖകളും കൈവശം സൂക്ഷിക്കേണ്ടതാണ്.

14. മരണം വരുത്തുവാൻ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളിൽ ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുകളുനുസരിച്ച് കേസുകളുണ്ടാകും എന്നറിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP