Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളജ് വിദ്യാർത്ഥിയായ സീരിയൽതാരം കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗം; സഹപാഠിയെ ആക്രമിച്ച് പണം തട്ടിയത് വിനയായി; പൊലീസ് പിടിയിലായത് എം 80 മൂസയിലെ അതുൽ ശ്രീവ

കോളജ് വിദ്യാർത്ഥിയായ സീരിയൽതാരം കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗം; സഹപാഠിയെ ആക്രമിച്ച് പണം തട്ടിയത് വിനയായി; പൊലീസ് പിടിയിലായത് എം 80 മൂസയിലെ അതുൽ ശ്രീവ

കോഴിക്കോട്: വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീൻ താരം അതുൽ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്.

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇവർ പണം തട്ടിയെടുക്കുന്നതായും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദിക്കുന്നതായും പൊലീസ് കണ്ടെത്തി.

വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ മർദിച്ചുവെന്ന കേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പേരാമ്പ്ര സ്വദേശിയായ ഇയാൾക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം മറ്റൊരു വിദ്യാർത്ഥിയെ മർദിച്ച കേസിലും പ്രതിയാണ് അതുൽ ശ്രീവയെന്നും പൊലീസ് പറയുന്നു. കേസിലെ മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിയ താരമാണ് അതുൽ ശ്രീവ. ഗുരുവായൂരപ്പൻ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP