Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുകഞ്ഞ കൊള്ളി പുറത്ത് തന്നെ! കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള ടി.പി.സെൻകുമാറിന്റെ നിയമനം കേന്ദ്ര സർക്കാർ തടഞ്ഞു; സെൻകുമാറിനെതിരെയുള്ള കേസുകൾ തീർന്ന ശേഷം നിയമനം പരിഗണിക്കും; കേന്ദ്രം നിലപാട് മാറ്റിയത് സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്ന്

പുകഞ്ഞ കൊള്ളി പുറത്ത് തന്നെ! കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള ടി.പി.സെൻകുമാറിന്റെ നിയമനം കേന്ദ്ര സർക്കാർ തടഞ്ഞു; സെൻകുമാറിനെതിരെയുള്ള കേസുകൾ തീർന്ന ശേഷം നിയമനം പരിഗണിക്കും; കേന്ദ്രം നിലപാട് മാറ്റിയത് സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിലെ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ നിയമനം കേന്ദ്ര സർക്കാർ തടഞ്ഞു.സെൻകുമാറിനെതിരെയുള്ള കേസുകൾ തീർന്ന ശേഷം നിയമനം പരിഗണിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.സെൻകുമാറിന്റെ നിയമനത്തെ സംസ്്ഥാന സർക്കാർ എതിർത്തിരുന്നു.

നേരത്തെ, സെൻകുമാറിനെ കേരള അഡ്മീനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് നിയമിക്കുന്ന നടപടിയുമായി കേന്ദ്രസർക്കാരിനു മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സെലക്ഷൻ കമ്മിറ്റി ശുപാർശയിൽ കേന്ദ്രം എത്രയും വേഗം നിലപാട് എടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളുടെ ഒഴിവിൽ സെൻകുമാറിന്റെയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന്റേയും പേരുകളാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതി സർക്കാരിന് ശുപാർശ ചെയ്തത്. എന്നാൽ മാസങ്ങളോളം ഇതിൽ തീരുമാനം എടുക്കുന്നത് വൈകിപ്പിച്ച സർക്കാർ ഹൈക്കോടതി നിർദ്ദേശപ്രകാരം ഏപ്രിലിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. വീണ്ടും അപേക്ഷ ക്ഷണിച്ചു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP