Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാശ്രയ ഫീസ് നിശ്ചയിക്കാൻ ജംബോ കമ്മിറ്റി എന്തിന്? രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് നിയന്ത്രിക്കുകയല്ലേ വേണ്ടത്? സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി സർക്കാർ കരാറിൽ ഏർപ്പെടുന്നത് ഭരണഘടനാവിരുദ്ധം; കേസിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി പരാമർശങ്ങൾ

സ്വാശ്രയ ഫീസ് നിശ്ചയിക്കാൻ ജംബോ കമ്മിറ്റി എന്തിന്? രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് നിയന്ത്രിക്കുകയല്ലേ വേണ്ടത്? സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി സർക്കാർ കരാറിൽ ഏർപ്പെടുന്നത് ഭരണഘടനാവിരുദ്ധം; കേസിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി പരാമർശങ്ങൾ

കൊച്ചി: സ്വാശ്രയ കേസിൽ സർക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി കരാറിൽ ഏർപ്പെടുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി.താൽക്കാലികമായി ഫീസ് നിശ്ചയിക്കാൻ ഫീസ് നിർണയ സമിതിക്ക് അധികാരമില്ല. ഫീസ് നിർണയിക്കുന്നതിന് ജംബോ കമ്മിറ്റി എന്തിനെന്നും ഹൈക്കോടതി ചോദിച്ചു.

ഫീസ് നിർണയത്തിന് ജംബോ കമ്മിറ്റിയെന്തിനാണെന്നും കോടതി ചോദിച്ചു. ഫീസ് നിശ്ചയിക്കുന്നതിന് 10 അംഗകമ്മിറ്റിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധികൾ പ്രകാരം അഞ്ചംഗ കമ്മിറ്റിയാണ് വരേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത വർഷം മുതൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം. ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ ഒരു കലണ്ടർ തന്നെ കോടതി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വർഷവും നവംബർ പതിനഞ്ചിനകം സ്വാശ്രയ മാനേജ്‌മെന്റുകൾ തങ്ങളുടെ ഫീസ് എത്രയാണെന്ന് ഫീസ് നിർണയ സമിതിയെ അറിയിക്കണം.അതിനുശേഷം ഫെബ്രുവരിയോടെ തന്നെ ഫീസ് നിർണയ സമിതി ഇത് വിശകലനം ചെയ്ത് ഫീസ് നിശ്ചയിക്കണം. ഫീസ് സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ ഒരു മാസത്തിനകം ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അടുത്ത വർഷം മുതലുള്ള പ്രവേശനത്തിലായിരിക്കും ഈ ഉത്തരവ് ബാധകമാവുക. നിലവിൽ താൽക്കാലിക കമ്മിറ്റി നിശ്ചയിച്ച ഫീസിൽ കോടതി ഇടപെട്ടില്ല. ലാഭനഷ്ടങ്ങൾ നോക്കി ഫീസ് നിശ്ചയിക്കണമെന്നും തലവരിപ്പണം പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം ഫീസ് നിയന്ത്രിക്കാൻ മാത്രമായിരിക്കും റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഫഹൈക്കോടതി നിർദ്ദേശിച്ച സമയപരിധി പ്രകാരം ഫീസ് നിർണയം നടത്തിയാൽ എല്ലാ വർഷവും മാർച്ച് മാസത്തോടെ തന്നെ വിദ്യാർത്ഥികൾക്ക് ഫീസ് ഘടനയെ കുറിച്ച് വ്യക്തമായ ധാരണ ലഭ്യമാവുന്ന തരത്തിലാണ് കോടതി ഉത്തരവ്.

ഈ വർഷം രണ്ട് മാനേജ്‌മെന്റുകളുമായി സർക്കാർ 11 ലക്ഷം രൂപയെന്ന ഫീസ് നിശ്ചയിച്ചു കൊണ്ട് കരാറിൽ ഏർപ്പെട്ടത് ഏറെ വിവാദങ്ങൾ വഴിതുറന്നിരുന്നു. എന്നാൽ കോടതിയുടെ പുതിയ ഉത്തരവ് വരു വർഷങ്ങളിൽ സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് അറുതി വരുത്തുമെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP