Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പടക്കം പൊട്ടിക്കുന്നത് മൊബൈലിൽ പകർത്തിയത് ആരോട് ചോദിച്ചിട്ടെന്ന് തർക്കം; സബ്കാ ഹോട്ടലിലേക്ക് ഇരച്ചുകയറിയ ബിജെപി പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; തിരൂരിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; കുട്ടികൾ അടക്കം ഏഴുപേർക്ക് പരിക്ക്

പടക്കം പൊട്ടിക്കുന്നത് മൊബൈലിൽ പകർത്തിയത് ആരോട് ചോദിച്ചിട്ടെന്ന് തർക്കം; സബ്കാ ഹോട്ടലിലേക്ക് ഇരച്ചുകയറിയ ബിജെപി പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; തിരൂരിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; കുട്ടികൾ അടക്കം ഏഴുപേർക്ക് പരിക്ക്

എംപി.റാഫി

മലപ്പുറം: ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് മലപ്പുറം തിരൂരിൽ ബിജെപി പ്രവർത്തകർ നടത്തിയ വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷം. തിരൂർ താഴെപ്പാലത്ത് ബിജെപി എസ്.ഡി.പി.ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഘർഷം. സംഘർഷത്തിലും കല്ലേറിലും പൊലിസ് ലാത്തിചാർജ്ജിലുമായി രണ്ട് കുട്ടികൾഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.

സംഘർഷത്തിനിടെയുണ്ടായ കത്തി കുത്തിൽ ഒരു ബിജെപി പ്രവർത്തകന് പരുക്കേറ്റു. തിരൂർ അന്നാര വെളുത്തേടത്ത് പറമ്പിൽ ശ്യാംകുമാറി(38)നാണ് കുത്തേറ്റത്. വെട്ടം കേലൻപടി പാലക്കപറമ്പിൽ സാനിഷ് (19), പരിയാപുരം ചേലാട്ട് രജനീഷ് (30),പടിയം സ്വദേശി തൊട്ടിയിൽ ഷൈജു (28),വെട്ടം പാലക്കപറമ്പിൽ ശ്രീജിൽ (17), 13 വയസ്സുകാരായ വെട്ടം കാട്ടിപറമ്പിൽ സജീഷ്, അഭിഷേക് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സജീഷിനും അഭിഷേകിനും കല്ലേറിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പരുക്കേൽക്കുകയായിരുന്നു. പരുക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിലും പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നൂറുകണക്കിന് ബിജെപി പ്രവർത്തകർ തിരൂർ പൂങ്ങോട്ടുകുളത്ത് നിന്ന് താഴെപ്പാലത്ത് പ്രകടനമായെത്തി സബ്കാ ഹോട്ടലിന് മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് അനുകൂലികളുടേതാണ് സബ്ക ഹോട്ടൽ. ഹോട്ടലിന് മുന്നിൽ തമ്പടിച്ച എസ്.ഡി.പി.ഐ പ്രവർത്തകർ പടക്കം പൊട്ടിക്കുന്നത് മൊബൈലിൽ പകർത്തിയതോടെ പ്രകോപിതരായ ബിജെപി പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചുകയറുകയും ഇരുവരും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശി. തുടർന്ന് ശക്തമായ കല്ലേറുണ്ടായി. ഏറ്റുമുട്ടലിലും കല്ലേറിലും പൊലീസ് ലാത്തിചാർജ്ജിലുമാണ് പരുക്കേറ്റത്.

രണ്ട് മാസം മുമ്പ് തിരൂർ താഴെപ്പാലത്ത് സബ്ക്കാ ഹോട്ടലിന് മുന്നിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. എന്നാൽ ഇന്ന് സംഘർഷമുണ്ടാകാനുള്ള സാധ്യതയുണ്ടായിട്ടും പൊലീസ് മുൻകരുതലെടുക്കാത്തതാണ് അനിഷ്ട സംഭവങ്ങൾക്കിടയാക്കിയത്. സ്ഥലത്ത് തിരൂർ സി.ഐ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP