Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യ ഗർഭിണിയാകാത്തത് ഭർത്താവിന്റെ കുഴപ്പം കൊണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുക്കിയ കെണി; ചികിൽസയ്‌ക്കെന്ന് പറഞ്ഞ് ആശുപത്രിയിൽ ആക്കിയത് കൂട്ടുകാരനെ കൊണ്ട് ബലാൽസംഗം ചെയ്യിക്കാൻ; നിലവിളിച്ചപ്പോൾ മുഖം അടച്ചു പിടിച്ചത് ഭർത്താവ് തന്നെ; കോഴിക്കോട്ടെ നാണക്കേടിന്റെ കഥ തീരുന്നില്ല

ഭാര്യ ഗർഭിണിയാകാത്തത് ഭർത്താവിന്റെ കുഴപ്പം കൊണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുക്കിയ കെണി; ചികിൽസയ്‌ക്കെന്ന് പറഞ്ഞ് ആശുപത്രിയിൽ ആക്കിയത് കൂട്ടുകാരനെ കൊണ്ട് ബലാൽസംഗം ചെയ്യിക്കാൻ; നിലവിളിച്ചപ്പോൾ മുഖം അടച്ചു പിടിച്ചത് ഭർത്താവ് തന്നെ; കോഴിക്കോട്ടെ നാണക്കേടിന്റെ കഥ തീരുന്നില്ല

കോഴിക്കോട്: കുട്ടിയുണ്ടാകാൻ ഭർത്താവിന്റെ അനുമതിയോടെ യുവതിയെ ആശുപത്രിയിൽ കൂട്ടുകാരൻ മാനഭംഗപ്പെടുത്തി. യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.

രണ്ടു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. ഭർത്താവിന് കുഴപ്പമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ കൃത്രിമ ഗർഭം ധരിക്കാൻ ദമ്പതികൾ തീരുമാനിച്ചു. ടെസ്റ്റ് ട്യൂബ് ചികിത്സയ്‌ക്കെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച് മലാപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് സുഹൃത്ത് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഈ സമയം ഭർത്താവ് മുറിയിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ ഭർത്താവ് തന്റെ വായ പൊത്തിപ്പിടിച്ചതായും യുവതി മൊഴി നല്കി.

വടകര വില്ല്യാപ്പള്ളി സ്വദേശിയായ 25കാരിയാണ് കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമെത്തി നടക്കാവ് പൊലീസിൽ പരാതി നല്കിയത്. അന്വേഷണം നടത്തിയ പൊലീസ് വില്ല്യാപ്പള്ളി കാർത്തികപ്പള്ളി സ്വദേശികളായ 27വയസുള്ള ഭർത്താവിനെയും സുഹൃത്ത് സിദ്ദിഖിനെയും (30) അറസ്റ്റു ചെയ്യുകയായിരുന്നു. സുഹൃത്താണ് മുഴുവൻ ആശുപത്രി ചെലവും വഹിച്ചത്. ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്.

യുവതിയുടെ സഹോദരൻ വിവരം അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നല്കിയത്. ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് പ്രവേശനം നേടിയതെന്ന് ആശുപത്രി അധികൃതരും പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP