Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം യുവതികളെ ഏർപ്പാടാക്കി സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കും; പൊലീസ് വേഷത്തിൽ റെയ്ഡിനെത്തും; പിടിയിലായ തട്ടിപ്പ് സംഘം ബ്ലാക്ക് മെയിലിലൂടെ നേടിയെടുത്തത് 50 കോടി

ആദ്യം യുവതികളെ ഏർപ്പാടാക്കി സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കും; പൊലീസ് വേഷത്തിൽ റെയ്ഡിനെത്തും; പിടിയിലായ തട്ടിപ്പ് സംഘം ബ്ലാക്ക് മെയിലിലൂടെ നേടിയെടുത്തത് 50 കോടി

കണ്ണൂർ: യുവതികളെ കൂട്ടികൊടുത്ത ശേഷം പൊലീസ് റെയ്ഡിന്റെ പേരിൽ ബ്ലാക് മെയിൽ ചെയ്ത് കോടികൾ തട്ടിയ സംഘം പൊലീസ് പിടിയിൽ. പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയും സ്ത്രീകളെ എത്തിച്ചുനൽകാമെന്ന് പ്രലോഭിപ്പിച്ചും പണം തട്ടിയ സംഘത്തെയാണ് കർണ്ണാടക പൊലീസ് തിരയുന്നത്. ഇതിനായി കർണാടക പൊലീസ് തളിപ്പറമ്പിലെത്തി.

കേസിലെ പ്രതികളായ തളിപ്പറമ്പിൽ താമസമാക്കിയ കുറ്റ്യാടി സ്വദേശി റഷീദ്, സുഹൃത്തുക്കളായ മുക്കോലയിലെ ഷഫീഖ്, കുറ്റ്യാടി സ്വദേശി നാസർ എന്നിവരെയാണ് കർണാടക ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് പൊലീസ് ചമഞ്ഞ് തട്ടിപ്പിലൂടെ ഇവർ 50 കോടിയോളം രൂപ സമ്പാദിച്ചതായാണ് കർണാടക പൊലീസ് തളിപ്പറമ്പ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

സുന്ദരികളായ സ്ത്രീകളെ തരപ്പടുത്തി തരാമെന്നും കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിത്തരാമെന്നും പറഞ്ഞാണ് ഇവരുടെ തട്ടിപ്പു രീതി. കർണാടകയിലെ മടിക്കേരിയിൽ ഇരകളെ എത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇവിടെ സ്ത്രീകളെ താമസിപ്പിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി സ്ത്രീകളെ താമസിപ്പിച്ച വീട്ടിൽ ഇരകൾ എത്തിയാൽ സംഘത്തിന്റെ ഒത്താശയോടെ പൊലീസ് വേഷം ധരിച്ച് കൂട്ടാളികൾ അവിടെയെത്തും. പൊലീസ് റെയ്ഡാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.

ഇരകളെ പിടികൂടുകയും പണം തന്നാൽ വിട്ടയ്ക്കാമെന്ന ധാരണയിലെത്തുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപയാണ് ഓരോ കേസിലും ഈ വ്യാജ പൊലീസ് ഓഫീസർമാർ ഈടാക്കിയിരുന്നതത്രേ. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത ഉൾനാടൻ പ്രദേശം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നാടകം നടക്കുന്നത്. പ്രധാനമായും മലയാളികളെ ഇരകളാക്കിയാണ് തട്ടിപ്പ്. പണം നൽകാമെന്ന് സമ്മതിച്ചാൽ ഇരകളെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കുകയാണു ചെയ്യുക. നാട്ടിലെത്തി പണം വാങ്ങുന്നത് തട്ടിപ്പ് സംഘാംഗങ്ങളായിരിക്കും.

തളിപ്പറമ്പിലെ ഒരു ഹോട്ടലിൽ വച്ച് നടത്തിയ പണം കൈമാറൽ അവിടത്തെ സി.സി.ടി.വി.കാമറയിൽ പതിഞ്ഞതിനാൽ ഈ ദൃശ്യങ്ങൾ വച്ച് ഇരകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഘാംഗങ്ങളിൽ ചിലർ മൈസൂരിൽ വച്ച് പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മുഖ്യ സൂത്രധാരരെ തേടി പൊലീസ് തളിപ്പറമ്പിലെത്തിയത്. നേരത്തേ അറസ്റ്റിലായവരിൽ നിന്ന് ഒരു ലക്ഷം രൂപയും മൈാബൈൽ ഫോണും പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP