Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുദിവസം പ്രണയാഭ്യർഥനയുമായി യുവാവെത്തി; മൂന്നാം ദിവസം ബലമായി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം; പിന്നിൽ പെൺവാണിഭ സംഘമെന്ന് സൂചന

രണ്ടുദിവസം പ്രണയാഭ്യർഥനയുമായി യുവാവെത്തി; മൂന്നാം ദിവസം ബലമായി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം; പിന്നിൽ പെൺവാണിഭ സംഘമെന്ന് സൂചന

 പാലക്കാട്: നഗരത്തിൽ സൗത്ത് പൊലീസിന്റെ മൂക്കിനുതാഴെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയോട് രണ്ടുദിവസം പ്രണയാഭ്യർഥന നടത്തിയ യുവാവാണ് മൂന്നാമതായി ബലമായി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത്. ഇയാളുടെ അമ്മയെന്നുപറഞ്ഞ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി പെൺകുട്ടി പറഞ്ഞു. നല്ല കായികശേഷിയുള്ള പെൺകുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. പിന്നിൽ പെൺവാണിഭ സംഘമാണെന്ന സൂചനയുമുണ്ട്.

കഴിഞ്ഞദിവസം പാലക്കാട് നഗരത്തിനടുത്തുനിന്ന് പെൺവാണിഭവുമായി ബന്ധപ്പെട്ട് ഒരുസ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈ സംഭവവുമായി അറസ്റ്റിലായ സ്ത്രീക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലാണ് വീട്ടുകാർ. 'വിവരം പൊലീസിനെ അറിയിച്ചാൽ നിന്റെ ജീവിതം ഞാൻ തുലയ്ക്കും' എന്ന് യുവാവ് വിളിച്ച് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. ഭയന്ന വീട്ടുകാർ ഇതുവരെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടില്ല.

സംഘത്തിൽനിന്ന് ഇനിയും ആക്രമണമുണ്ടാകുമെന്നാണ് അവരുടെ ഭയം. തങ്ങളുടെ വീട്ടുവിവരങ്ങൾ സംഘം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു. ഇയാളെ രണ്ടാഴ്ചമുൻപാണ് വീടിന്റെ പരിസരത്തുവച്ച് പെൺകുട്ടി കാണുന്നത്. 'നിന്റെ വീട് ഇവിടെയാണോ' എന്ന് അയാൾ ചോദിച്ചതായും പെൺകുട്ടി പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി വീടിനുടത്തുള്ള ഹെൽത്ത് ക്ലബ്ബിലേക്ക് നടന്നുപോകുമ്പോൾ ഇയാൾ കാറുമായി വഴിയിൽ കാത്തുനിൽക്കുകയും പ്രേമാഭ്യർഥന നടത്തുകയുമായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. ശനിയാഴ്ചയും ഇത് ആവർത്തിച്ചു. പിന്നീട് ചൊവ്വാഴ്ച പതിവുസ്ഥലത്ത് കാത്തുനിന്ന ഇയാളോടൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നതായി പെൺകുട്ടി പറഞ്ഞു. തന്നെ ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ്, അമ്മ വണ്ടിക്കുള്ളിലുണ്ടെന്ന് യുവാവ് പറഞ്ഞതെന്നും ഇരുവരെയും കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി പറഞ്ഞു.

അതേസമയം പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീയുടെ പേര് കഴിഞ്ഞദിവസം മാദ്ധ്യമങ്ങൾക്ക് നൽകാൻ പൊലീസ് തയ്യാറായിരുന്നില്ല. അറസ്റ്റിലാകുന്നവരുടെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകരുതെന്ന് ഡി.ജി.പി.യുടെ സർക്കുലറുണ്ടെന്ന് പൊലീസുദ്യോഗസ്ഥർ പറയുന്നു. കേസെടുത്തതുകൊണ്ടുമാത്രം ഒരാൾ കുറ്റക്കാരി/കുറ്റക്കാരൻ ആകുന്നില്ല എന്നതിനാലാണ് ഇതെന്നും അവർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP