Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഞ്ചനക്ഷത്ര സൗകര്യവുമായി പെൺവാണിഭം; നെടുമ്പാശ്ശേരിയിലെ റിസോർട്ടിലെ കള്ളക്കളി പൊലീസ് പൊളിച്ചു; ഓൺലൈൻ വഴി ഇടപാടുകാരെ ആകർഷിച്ച സംഘത്തിലെ അഞ്ച് പേർ പിടിയിൽ

പഞ്ചനക്ഷത്ര സൗകര്യവുമായി പെൺവാണിഭം; നെടുമ്പാശ്ശേരിയിലെ റിസോർട്ടിലെ കള്ളക്കളി പൊലീസ് പൊളിച്ചു; ഓൺലൈൻ വഴി ഇടപാടുകാരെ ആകർഷിച്ച സംഘത്തിലെ അഞ്ച് പേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് പെൺവാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടം വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്ന സംഘത്തെയാണ് നെടുമ്പാശേരി പൊലീസ് കുടുക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗോൾഫ് ക്ലബിന് സമീപമുള്ള മുഴിയാലിൽ പാലിയേടത്ത് ബിൽഡിങ് വാടകയ്‌ക്കെടുത്ത് മാർവൽ ഹോളിഡേയ്‌സ് എന്ന പേരിൽ റിസോർട്ട് നടത്തിയിരുന്ന സംഘമാണ് പെൺവാണിഭത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തു കൊണ്ടിരുന്നത്. ഈ റിസോർട്ടിന്റെ പേരിൽ ഓൺലൈൻ മുഖേനയും ഫോൺ വഴിയുമാണ് പ്രധാനമായും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

പെൺവാണിഭസംഘം നടത്തിപ്പുകാരനായ മുണ്ടക്കയം നെല്ലിക്കാമണ്ണിൽ വീട്ടിൽ തോമസ് മകൻ(30) ജീവനക്കാരനായ കാസർഗോഡ് നീലീശ്വരം പെരിയിൽ വീട്ടിൽ ഗോപാൽ രാഹുൽ(26) ഇടപാടുകാരനായ കളമശേരി മനയിൽ യൂസഫ് മകൻ ജെസീഫ്(21) തുടങ്ങിയവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. റിസോർട്ടിൽ സംഘത്തിൽപ്പെട്ട രണ്ട് സ്ത്രീകളേയും പൊലീസ് പിടികൂടിയിരുന്നു. പെൺവാണിഭസംഘത്തിലെ മറ്റൊരു നടത്തിപ്പുക്കാരനായ കാഞ്ഞിരപ്പിള്ളി എടത്തുകുന്നേൽ വീട്ടിൽ അനക്‌സ്(36) പിടിയിലാവാനുണ്ട്.

കഴിഞ്ഞ ഏപ്രിൽ 16നാണ് നെടുമ്പാശേരി ഗോൾഫ് ക്ലബിന് സമീപമുള്ള മുഴിയാലിൽ മാർവൽ ഹോളിഡേയ്‌സ് എന്ന പേരിൽ റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. ടെലിവിഷൻ രംഗത്തെ പ്രമുഖ സീരിയൽ നടിമാരും എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ പെൺകുട്ടികളും, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽപ്പെട്ട പെൺകുട്ടികളും, അവിടെ പഠിക്കുന്നവരുമാണ് പ്രധാനമായും ഈ സംഘത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ വന്ന് കാര്യങ്ങൾ നടത്തി പെട്ടെന്ന് പോകുന്നതിനും ഇവർ സൗകര്യം ഒരുക്കിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നപെൺകുട്ടികൾക്ക് വിമാനമാർഗവും അല്ലാതെയും പോയിവരുന്നതിനുള്ള സൗകര്യങ്ങളും ഈ സംഘം ഒരുക്കിയിരുന്നു.

സീരിയൽ നടികൾ അടക്കം 90ഓളം പെൺകുട്ടികളുടെ ഫോൺനമ്പറുകൾ നടത്തിപ്പുകാരുടെ ഡയറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശേരി മുഴിയിൽ പെൺവാണിഭം നടത്തിയിരുന്ന സംഘത്തിലെ പ്രധാന നടത്തിപ്പുകാരനായ മുണ്ടക്കയം സ്വദേശി മനീഷ് കാക്കാനാടുള്ള ഒരു ഫ്ളാറ്റിൽ സമാനമായൊരു പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നു.

കാക്കനാട് പെൺവാണിഭ കേന്ദ്രം നടത്തുവാൻ പറ്റാതെ വന്നതോടെ കുറെക്കാലമായി സജീവമല്ലാതിരുന്ന മനീഷ് കാഞ്ഞിരപ്പിള്ളി സ്വദേശി അനക്‌സിന്റെ സഹായത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മുഴിയിൽ ഏപ്രിൽ 16ന് റിസോർട്ടിന്റെ മറവിൽ പെൺവാണിഭ കേന്ദ്രം ആരംഭിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP