Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇടപാടുകാർ എത്തുന്നത് ഓൺലൈൻ വഴി; കദളിക്കാട്ട് വാടകവീടിന്റെ മറവിൽ പെൺവാണിഭം..!; തൊടുപുഴയിൽ ചലച്ചിത്ര നടി ഉൾപ്പെട്ട സംഘം അറസ്റ്റിൽ; ഉത്തരേന്ത്യൻ പെൺകുട്ടികളുടെ വിവരങ്ങൾ വരെയുള്ള ഡയറി പിടിച്ചെടുത്തു

ഇടപാടുകാർ എത്തുന്നത് ഓൺലൈൻ വഴി; കദളിക്കാട്ട് വാടകവീടിന്റെ മറവിൽ പെൺവാണിഭം..!; തൊടുപുഴയിൽ ചലച്ചിത്ര നടി ഉൾപ്പെട്ട സംഘം അറസ്റ്റിൽ; ഉത്തരേന്ത്യൻ പെൺകുട്ടികളുടെ വിവരങ്ങൾ വരെയുള്ള ഡയറി പിടിച്ചെടുത്തു

ഇടുക്കി: തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭ സംഘം പിടിയിൽ. ഇടപാടുകാർ എത്തിയിരുന്നത് ഓൺലൈൻ വഴിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരൻ തെക്കുംഭാഗം സ്വദേശി മോഹനൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കദളിക്കാട്ടെ വാടക വീടിന്റെ മറവിലായിരുന്നു ഇവർ പെൺവാണിഭം നടത്തി വന്നിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽപൊലീസ് നടത്തിയ തെരച്ചലിലാണ് സംഘം വലയിലായത്.

പിടിയിലായവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ ഉത്തരേന്ത്യൻ സ്വദേശികളായ പെൺകുട്ടികളുൾപ്പെടെ പേരുകളും പൊലീസ് കണ്ടെടുത്തു.തെക്കേമലയിൽ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്.

ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സിഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവർ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓൺലൈൻ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. പെൺവാണിഭ സംഘത്തിന്റെ തലപ്പത്ത് വൻ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP