Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിടിയിലായത് തിരുവനന്തപുരത്ത് മുഴുവൻ വേരുകളുള്ള വാണിഭ സംഘം; അറസ്റ്റിലായ താഹിറ ലോഡ്ജുകളിലേക്ക് സ്ത്രീകളെ സപ്ലെ ചെയ്യുന്ന പ്രധാന ഏജന്റ്

പിടിയിലായത് തിരുവനന്തപുരത്ത് മുഴുവൻ വേരുകളുള്ള വാണിഭ സംഘം; അറസ്റ്റിലായ താഹിറ ലോഡ്ജുകളിലേക്ക് സ്ത്രീകളെ സപ്ലെ ചെയ്യുന്ന പ്രധാന ഏജന്റ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ലോഡ്ജിൽനിന്ന് പിടിയിലായ പെൺവാണിഭ സംഘത്തിൽ 30 മുതൽ 50 വയസുവരെയുള്ളവരാണ് സ്ത്രീകൾ. 1500 മുതൽ 5000 രൂപവരെയായിരുന്നു ഇവർ ആവശ്യക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. കഴക്കൂട്ടമുൾപ്പെടെ തിരുവനന്തപുരം നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ലോഡ്ജുകളിൽ ഇവർ ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.

പെൺവാണിഭ സംഘത്തിലെ പ്രധാന ഇടനിലക്കാരി പള്ളിത്തുറ സ്വദേശിനി താഹിറയാണ്. ഇവരുൾപ്പെടെ വലിയതുറയിലേക്ക് പോകുന്ന റോഡിലെ ഒരു സ്വകാര്യഹോട്ടലിൽ നിന്നാണ് 10 പുരുഷന്മാരും എട്ട് സ്ത്രീകളുമുൾപ്പെട്ട സംഘം പൊലീസിന്റെ വലയിലായത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ കൂടുതൽ അന്വേഷണത്തിനായി സൈബർ സെല്ലിന് പൊലീസ് കൈമാറിയിട്ടുണ്ട്.

കൊല്ലം സ്വദേശി അനിൽകുമാർ (30), കൊച്ചുതോപ്പ് സ്വദേശി വിജയൻ (45), ചന്തവിള സ്വദേശി സുരേഷ് കുമാർ (55), ഇലിപ്പോട് സ്വദേശി വരുൺ (33), കവടിയാർ സ്വദേശി ഉണ്ണിക്കൃഷ്ണൻ (45), മലയിൻകീഴ് സ്വദേശി രാജീവ് (24), മലയം സ്വദേശി ഫൈസൽ (25), തൃക്കണ്ണാപുരം സ്വദേശി കിരൺബാബു (23), മലയം സ്വദേശി ഷിബു (34), പാലക്കാട് സ്വദേശി ഗോപാലകൃഷ്ണൻ ( 65) എന്നിവരുൾപ്പെടെ പതിനെട്ടുപേരാണ് പിടിയിലായത്. റെയ്ഡിൽ 8000 രൂപയും ഇടപാടിനുപയോഗിച്ച നിരവധി ഫോണുകളും സിം കാർഡുകളും പൊലീസ് പിടികൂടിയിട്ടുണ്ട്.

കല, സന തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന താഹിറയാണ് ഫോൺ മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയശേഷം കേന്ദ്രത്തിൽ എത്തിക്കുന്നത്. മുമ്പ് തിരുമലയിൽനിന്ന് പൊലീസ് പിടികൂടിയ ഇവർ അഞ്ചുമാസമായി വിമാനത്താവള പരിസരത്ത് വാണിഭം തുടങ്ങിയിട്ട്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ശംഖുംമുഖം അസി. കമ്മിഷണർ ജവഹർ ജനാർദ്ദിന്റെ നിർദ്ദേശാനുസരണം പൂന്തുറ സി .ഐ. സുനിൽദാസ്, വലിയതുറ എസ്.ഐ. ധനപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP