Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മങ്കട അനാഥാലയത്തിൽ പ്രകൃതി വിരുദ്ധ പീഡനം ; ആൺകുട്ടികളെ പീഡിപ്പിച്ചതിന് അനാഥാലയ ജീവനക്കാരൻ അറസ്റ്റിൽ ; കുട്ടികൾക്ക് കൗൺസിലിങ്ങും

മങ്കട അനാഥാലയത്തിൽ പ്രകൃതി വിരുദ്ധ പീഡനം ; ആൺകുട്ടികളെ പീഡിപ്പിച്ചതിന് അനാഥാലയ ജീവനക്കാരൻ അറസ്റ്റിൽ ; കുട്ടികൾക്ക് കൗൺസിലിങ്ങും

മങ്കട: അനാഥാലയങ്ങളിലെ ജീവനക്കാർ ശരിയല്ലെങ്കിൽ ആൺകുട്ടികൾക്കും രക്ഷയില്ല. മങ്കട മടക്കാങ്ങര അനാഥാലയത്തിലെ ആൺകുട്ടികൾക്കാണ് ദുർഗ്ഗതി. ഇവരുടെ പരാതി അനാഥാലയ സെക്രട്ടറി കാര്യമായെടുത്തു. അതുകൊണ്ട് പീഡകനെ പൊലീസിന് പിടികൂടാനുമായി.

അനാഥാലയത്തിലെആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മക്കരപ്പറമ്പ് കാച്ചിനിക്കാട് പിലാക്കാട്ട് ഇബ്രാഹിമിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പതുകാരനായ ഇബ്രാഹിമിന്റെ പീഡനം സഹിക്കവയ്യാതെ കുട്ടികൾ അനാഥാലയ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഗൗരവം തിരിച്ചറിഞ്ഞ് പരാതി മങ്കട പൊലീസിന് സെക്രട്ടറി നൽകി. ഇതോടെയാണ് വടക്കാങ്ങര അനാഥാലയത്തിലെ പ്രകൃതി വിരുദ്ധ പീഡനം പുറം ലോകമറിയുന്നത്.

വ്യാഴാഴ്ച മക്കരപ്പറമ്പിൽ വച്ചാണ് പൊലീസ് ഇബ്രാഹിമിനെ അറസ്റ്റുചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട്, ലൈംഗിക അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ. സുരേന്ദ്രൻ, എഎസ്ഐ. ഷാഹുൽ ഹമീദ്, വിദ്യാധരൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെത്തി പീഡനത്തിന് ഇരയായ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP