Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നിയൂർ സ്‌കൂളിലെ അദ്ധ്യാപകന്റെ മരണത്തിൽ മാനേജർ കീഴടങ്ങി; മൂൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സെയ്തലവിയെ ക്രൈംബ്രാഞ്ച് ജാമ്യത്തിൽ വിട്ടു

മൂന്നിയൂർ സ്‌കൂളിലെ അദ്ധ്യാപകന്റെ മരണത്തിൽ മാനേജർ കീഴടങ്ങി; മൂൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സെയ്തലവിയെ ക്രൈംബ്രാഞ്ച് ജാമ്യത്തിൽ വിട്ടു

പാലക്കാട്: മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജരും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ വി പി സെയ്തലവി (കുഞ്ഞാപ്പു) പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സെയ്തലവിയെ ക്രൈംബ്രാഞ്ച് പൊലീസ് ജാമ്യത്തിൽ വിട്ടു.

അനീഷിനെതിരെ വ്യാജരേഖ ചമച്ച കോഴിക്കോട് ചെറുവണ്ണൂർ കോയാസ് ആശുപത്രി എംഡിയും മെഡിക്കൽ ഓഫീസറുമായ ഡോ. എം എ കോയയെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് സെയ്തലവി മുങ്ങിയത്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഭരണസ്വാധീനം ഉപയോഗപ്പെടുത്തിയതിന് അറസ്റ്റുചെയ്യുമെന്ന് ഭയന്നായിരുന്നു. അതിനിടെയാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. ഇത്. ലഭിച്ച സാഹചര്യത്തിലാണ് കീഴടങ്ങിയത്.

2014 സെപ്റ്റംബർ രണ്ടിനായിരുന്നു മലമ്ബുഴയിലെ ലോഡ്ജ് മുറിയിൽ കെ.എസ്.ടി.എ പ്രവർത്തകൻ കെ.കെ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ലോഡ്ജ് മുറിയിലെ ഭിത്തിയിൽ സ്വന്തം ചോര കൊണ്ട് സ്‌കൂൾ മാനേജർ സെയ്തലവിയുടെ പേരെഴുതിയത് എന്തിനാണെന്നത് ഇന്നും അവ്യക്തമാണ്. മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമാണ് സെയ്തലവി എന്ന കുഞ്ഞാപ്പു. സെയ്തലവിയുടെ മാതാവിന്റെ പേരിലാണ് മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂൾ നിലകൊള്ളുന്നത്. എന്നാൽ വർഷങ്ങളായി മാനേജർചുമതല വഹിക്കുന്നത് സെയ്തലവിയാണ്.

അനീഷിന്റെ സംഘടനാ പ്രവർത്തനങ്ങളെ ചൊല്ലി മാനേജ്‌മെന്റ് പലതവണ താക്കീത് നൽകിയിരുന്നു. ഇതു വകവയ്ക്കാതെ അദ്ധ്യാപകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അനീഷിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റിനെതിരെ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് മാനേജർ സെയ്തലവി തന്നെ അനീഷിനെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയുണ്ടായി. അനീഷിനെ മാനേജർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നത് സംഭവത്തിനു പിന്നിലെ മാനേജരുടെ പങ്ക് സാക്ഷ്യപ്പെടുത്തുന്നതാണ്. എന്നാൽ സ്‌കൂൾ അധികൃതർക്കു പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഓഫീസർമാർ അനീഷിനെ പുറത്താക്കുന്നതിൽ പങ്കുവഹിച്ചു എന്നതാണ് യാഥാർത്ഥ്യം.

മലപ്പുറം മുൻ ഡി ഡി ഇ കെ.സി ഗോപി റിട്ടയർ ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുമ്പായിരുന്നു അനീഷിനെ പിരിച്ചുവിടാനുള്ള അനുമതി നൽകിയത്. ഇതിനു മമ്പായി പലതവണ മാനേജ്‌മെന്റ് അധികൃതർ ഡി ഡി ഇയെ നേരിട്ടുകണ്ടിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകൾ ഇതു വ്യക്തമാക്കുന്നു. മാനേജർ, ഡി ഡി ഇയെ പണം നൽകി സ്വാധീനിച്ച ശേഷം അനീഷിനെതിരേ ഡിസ്മിസ് ഉത്തരവ് നൽകിയതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഡി ഡി ഇക്കു പുറമെ സ്‌കൂളിലെ മാനേജ്‌മെന്റ് അനുകൂലികളായ അദ്ധ്യാപകർ സ്്കൂളിലെ പ്യൂൺ മുഹമ്മദ് അഷ്‌റഫിനെ അദ്ധ്യാപകൻ അനീഷ് മാരകമായി മർദിച്ചിരുന്നെന്ന് സാക്ഷി പറഞ്ഞിരുന്നു.

എന്നാൽ ഡോ.കോയ കൃത്രിമമായി ഉണ്ടാക്കിയ വൂണ്ട് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കോയക്കെതിരേ ക്രിമിനൽ കുറ്റത്തിന് അറസ്റ്റ് ചെയ്ത് റിമാൻഡിൽ അടച്ച സാഹചര്യത്തിൽ സാക്ഷിമൊഴി നൽകിയവരുടെ കള്ളത്തരവും പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP