Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ എസ്എഫ്‌ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം പിന്നിൽ നിന്നും വെട്ടി; വെട്ടേറ്റത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉണ്ണി രവിക്ക്; കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉണ്ണിയുടെ മൊഴി

പത്തനംതിട്ടയിൽ എസ്എഫ്‌ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം പിന്നിൽ നിന്നും വെട്ടി; വെട്ടേറ്റത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉണ്ണി രവിക്ക്; കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉണ്ണിയുടെ മൊഴി

പത്തനംതിട്ട : മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എൻഡിഎഫ് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയതിന് ശേഷം നടപടികൾ പൊലീസ് ശക്തമാക്കുന്നുണ്ടെങ്കിലും എല്ലാ പ്രതികളേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം വ്യാപകമായി പല സ്ഥലങ്ങളിലും അക്രമം നടക്കുകയും ചെയ്തിരുന്നു. ബൈക്കിൽ പോയ എസ്.എഫ്.ഐ നേതാവിനെ പിന്നിലൂടെ വന്ന ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ചിരിക്കുകയാണ് ഇന്ന് വീണ്ടും.എസ്.എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. ബുധനാഴ്ച രാത്രി 8.30 ഓടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

പത്തനംതിട്ട ടൗണിന് സമീപം താഴെ വെട്ടിപ്രം റിങ് റോഡിൽ ഇടതുഭാഗത്തുകൂടെ ബൈക്കിൽ മറികടന്ന് പിന്നിൽ നിന്ന് എത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

കഴിഞ്ഞ ദിവസം റോഡരികിൽ നിന്ന ഉണ്ണിയോട് ഒരു എസ്.ഡി.പി.ഐ നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നും പറഞ്ഞതായി ഉണ്ണി പൊലീസിന് മൊഴിനൽകി. അടുത്തിടെ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ ഉണ്ണി രവിയുടെ നേതൃത്വത്തിൽ കാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായതായി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP