Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എഫ്‌ഐയുടെ നിയമസഭാ മാർച്ചിൽ കല്ലേറും ലാത്തിച്ചാർജും; പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; കോഴിക്കോട്ടും സംഘർഷം

എസ്എഫ്‌ഐയുടെ നിയമസഭാ മാർച്ചിൽ കല്ലേറും ലാത്തിച്ചാർജും; പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; കോഴിക്കോട്ടും സംഘർഷം

തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോടും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചുകളിൽ സംഘർഷം. തിരുവനന്തപുരത്ത് നിയമസഭയിലേക്കും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്കുമാണ് എസ്.എഫ്.ഐ മാർച്ച് നടത്തിയത്.

നിയമസഭയിലേക്ക് നടത്തിയ മാർച്ച് കല്ലേറിലും ലാത്തിച്ചാർജിലുമാണ് കലാശിച്ചത്. വിദ്യാർത്ഥികൾക്ക്‌നേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ യുദ്ധസമാന അന്തരീക്ഷമായിരുന്നു രാവിലെ. സംഘർഷം സെക്രട്ടറിയേറ്റ് പരിസരത്തും വ്യാപിച്ചു. അതിനിടെ വി ശിവൻകുട്ടി എംഎൽഎയ്ക്ക് കാലിന് പരിക്കേറ്റത് സംഭവങ്ങൾ കൂടുതൽ വഷളാക്കി. പാഠപുസ്തകം വിതരണം അട്ടിമറിച്ച സർക്കാർനടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാർച്ചിനിടെയാണ് ആക്രമണം ഉണ്ടായത്.

ഡിവൈഎഫ്‌ഐ കോഴിക്കോട് കമ്മീഷണർ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

മാർച്ചിലുണ്ടായ സംഘർഷം ഒന്നര മണിക്കൂറോളം തിരുവനന്തപുരം നഗരത്തെ യുദ്ധക്കളമാക്കി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. നിയമസഭയിലേക്കുള്ള റോഡിന് നൂറു മീറ്റർ അകലെ വച്ച് ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് ചിതറിയോടി വിദ്യാർത്ഥികളെ പൊലീസ് പിന്തുടർന്നെത്തി വിരട്ടിയോടിച്ചു.

പിരിഞ്ഞു പോയ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ സംഘടിച്ചതോടെ വീണ്ടും സംഘർഷാവസ്ഥയുണ്ടായി. ഇതിനിടെ കോളേജിൽ നിന്ന് പൊലീസിനു നേരെ കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് പാളയം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP