Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുക്കുപണ്ടം വെച്ച് ക്രമക്കേട് കാട്ടിയ കേസിലെ രണ്ടാം പ്രതി ജില്ലാ ബാങ്ക് ജനറൽ മാനേജരുടെ ക്യാമ്പിൻ വരെയെത്തി; ആളില്ലെന്ന് മനസ്സിലായതോടെ തിരിച്ചിറങ്ങുമ്പോൽ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പണയസ്വർണം മാറ്റി മുക്കുപണ്ടം വെച്ച് ഷഡാനൻ നടത്തിയത് അരക്കോടി രൂപയുടെ തട്ടിപ്പ്

മുക്കുപണ്ടം വെച്ച് ക്രമക്കേട് കാട്ടിയ കേസിലെ രണ്ടാം പ്രതി ജില്ലാ ബാങ്ക് ജനറൽ മാനേജരുടെ ക്യാമ്പിൻ വരെയെത്തി; ആളില്ലെന്ന് മനസ്സിലായതോടെ തിരിച്ചിറങ്ങുമ്പോൽ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പണയസ്വർണം മാറ്റി മുക്കുപണ്ടം വെച്ച് ഷഡാനൻ നടത്തിയത് അരക്കോടി രൂപയുടെ തട്ടിപ്പ്

രഞ്ജിത് ബാബു

കണ്ണൂർ: പണയ സ്വർണം ലോക്കറിൽ നിന്നും മാറ്റി പകരം മുക്കുപണ്ടം വെച്ച് ക്രമക്കേട് കാട്ടിയ കേസിലെ രണ്ടാം പ്രതി ജില്ലാ ബാങ്ക് ജനറൽ മാനേജരുടെ ക്യാമ്പിൻ വരെയെത്തി. ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് മുഖ്യശാഖയിൽ നടന്ന തട്ടിപ്പിലെ പ്രതിയായ അപ്രൈസർ ഷഡാനനാണ് അതീവ രഹസ്യമായി ജില്ലാ ബാങ്കിന്റെ ഗോവണി കയറി ജനറൽ മാനേജരുടെ ക്യാമ്പിൻ വരെയെത്തിയത്.

ജനറൽ മാനേജർ അവധിയായതിനാൽ ആളില്ലെന്ന് മനസ്സിലായതോടെ തിരിച്ച് ഗോവണി വഴി തന്നെ ഇറങ്ങുമ്പോൾ ബാങ്ക് ജീവനക്കാർ കയ്യോടെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കേസിൽ പ്രതിയായി സസ്പെന്റ് ചെയ്യപ്പെട്ട ഷഡാനനൻ കോടതിയിൽ നിന്ന് ജാമ്യം കിട്ടാത്തതിനാൽ ഒളിവിൽ കഴിയുകയായിരുന്നു. ജീവനക്കാർ പിടികൂടിയ പ്രതിയെ തളിപ്പറമ്പ് പൊലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.

ഇടപാടുകാരുടെ പണയം വെച്ച സ്വർണം മാറ്റി മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയത് അരക്കോടി രൂപയുടെ സ്വർണ്ണമാണ്. ബാങ്കിൽ പണയം വെച്ച സ്വർണം മാനേജർ ടി.വി.രമയും അപ്രൈസർ ഷഡാനനനും ചേർന്ന് മാറ്റി വെച്ച് സ്വകാര്യ ബ്ലേഡുകാർക്ക് നൽകി പണം തിരിമറി നടത്തുകയായിരുന്നു. ഈ കേസിൽ ജാമ്യ ഹരജി തള്ളപ്പെട്ടതോടെ ഇവർ ഒലിവിൽ കഴിയുകയും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകുന്നതിനെ എതിർത്തു കൊണ്ട് തട്ടിപ്പിന് പ്രധാന പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കാൻ ഇരിക്കേയാണ് ഷഡാനനൻ ജനറൽ മാനേജരെ കാണാൻ ക്യാമ്പിൻ വരെയെത്തിയത്.

എന്നാൽ ഇത്തരം ക്രമക്കേടുകൾ കാട്ടിയവരെ ജില്ലാ സഹകരണ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഒളിവിൽ കഴിയുന്ന പ്രതി ബാങ്ക് ആസ്ഥാനത്തെത്തിയത്. ബാങ്കിന്റെ പരമാധികാരിക്കു മുമ്പിൽ പട്ടാപ്പകൽ ധൈര്യത്തോടെ എത്തിയത് തന്നെ അതിന് തെളിവാണെന്ന് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നു. തളിപ്പറമ്പ് ഞാറ്റു വയലിലെ ഹസ്സൻ എന്നയാൾ പണയം വെച്ച സ്വർണം മാറ്റുകയും പകരം സ്വർണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടമായതുമാണ് തട്ടിപ്പ് പുറത്തറിയാൻ കാരണമായത്.

ഈ കേസ് ഒതുക്കാൻ മാനേജർ ടി.വി. രമ 2 ലക്ഷം രൂപയോളം വരുന്ന സ്വർണ്ണത്തിന് രണ്ടര ലക്ഷം രൂപയുടെ ചെക്ക് നൽകിയതും ക്രമക്കേടിനുള്ള പങ്ക് വ്യക്തമാക്കുകയാണ്. കേസിൽ നേരിട്ട് പങ്കില്ലാത്ത സീനിയർ മാനേജരെ കുറ്റവാളിയാക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP