Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനത്തിരക്കിനിടയിലും രോഗിയായ അച്ഛനെ പരിചരിക്കാൻ സമയം കണ്ടെത്തുന്ന പതിനഞ്ചുകാരി; ഗോപികയെന്ന പെൺകുട്ടിയുടെ അവസ്ഥ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച് നടൻ ഷാജു ശ്രീധർ; പെൺകുട്ടിയെ സഹായിക്കണമെന്ന് പ്രേക്ഷകരോട് നടൻ

പഠനത്തിരക്കിനിടയിലും രോഗിയായ അച്ഛനെ പരിചരിക്കാൻ സമയം കണ്ടെത്തുന്ന പതിനഞ്ചുകാരി; ഗോപികയെന്ന പെൺകുട്ടിയുടെ അവസ്ഥ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച് നടൻ ഷാജു ശ്രീധർ; പെൺകുട്ടിയെ സഹായിക്കണമെന്ന് പ്രേക്ഷകരോട് നടൻ

കൊച്ചി: നടൻ ഷാജു ശ്രീധറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടത് നിരവധി പേരാണ്. 'തലചായ്ക്കാൻ ഇടമില്ല, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ല സഹായിക്കണം' എന്നു പറഞ്ഞാണ് തുടക്കം. വീഡിയോയിൽ ഷാജു പറയുന്നതും ആവശ്യപ്പെടുന്നതും തനിക്ക് വേണ്ടിയല്ല, ഗോപികയെന്ന പതിനഞ്ചുകാരിക്ക് വേണ്ടിയാണ് താരത്തിന്റെ ഈ അഭ്യർത്ഥന.

ഗോപികയുടെ അച്ഛൻ പ്രമേഹരോഗിയായി തളർന്നുകിടക്കുകയാണ്. ഓടുമേഞ്ഞ ഒരു കൊച്ചുവീടാണ് ഇവർക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെമേൽക്കൂര തകർന്നു . ഇതോടെ തല ചായ്ക്കാൻ ഇടമില്ലാതായി.ഗോപികയുടെ തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. - ഷാജു ഇക്കാര്യങ്ങളെല്ലാം വീഡിയോയിൽ പറയുന്നുണ്ട്.

ഗോപികയാണ് അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നത്. സ്‌കൂളിലെ ഉച്ച സമയത്തെ ഇടവേളയിൽ വീട്ടിൽ എത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക. ചില ദിവസങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ലെന്നും താരം പറയുന്നു. സ്‌കൂളിലെ ഒരു ടീച്ചറിൽ നിന്നുമാണ് ഷാജു ഗോപികയുടെ കഥ അറിയുന്നത്. ഷാജു നേരിട്ടെത്തി കുടുംബത്തെ കാണുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് ഫേസ്‌ബുക്ക് വഴിയും സുമനസുകളോട് ഗോപികയുടെ കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP