Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മയ്ക്ക് പകരം ഹസ്തദാനം; കപടസദാചാരത്തിനെതിരെ ഷേയ്ക് ഹാൻഡ് പ്രതിഷേധം; തലശ്ശേരിയിൽ 31ന് പുതിയ സമര രീതി

ഉമ്മയ്ക്ക് പകരം ഹസ്തദാനം; കപടസദാചാരത്തിനെതിരെ ഷേയ്ക് ഹാൻഡ് പ്രതിഷേധം; തലശ്ശേരിയിൽ 31ന് പുതിയ സമര രീതി

തലശേരി: ചുംബന സമരത്തിനു പിന്നാലെ ഹസ്തദാന സമരവുമായി ഒരു സംഘം യുവാക്കൾ രംഗത്തിറങ്ങുന്നു. പരസ്പര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൈ കൊടുക്കലാകും ഈ സമരമെന്നാണ് സംഘാടകരുടെ വാദം.

തലശേരിയിലാണ് ഈ പുതിയ സമരരീതി പരീക്ഷിക്കാനൊരുങ്ങുന്നത്. കിവീസ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി. 31നു മുനിസിപ്പൽ സ്‌റ്റേഡിയത്തിനു സമീപത്തെ ഓവർബറീസ് ഫോളിയിൽ നൂറുകണക്കിനാളുകൾ ഹസ്തദാനം ചെയ്തു പ്രതിഷേധിക്കുമെന്നു സംഘാടകർ അറിയിച്ചു. കപട സദാചാരത്തിന് എതിരെയാണ് സമരം.

നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും സമരമാർഗങ്ങളും പോലും അശ്ലീലത്തിന്റെയും ആഭാസങ്ങളുടെയും മേലങ്കിയണിഞ്ഞു കൊഞ്ഞനം കുത്തുന്ന സാഹചര്യത്തിലാണ് പുതിയ രീതി. സ്‌നേഹവും പ്രതികരണശേഷിയുമെല്ലാം ഫാസിസത്തിന്റെയും സദാചാരവാദികളുടെയും കയ്യിലെ ആയുധങ്ങളായി മാറി. ഈ സാഹചര്യത്തിലാണ് കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചെറിയാൻ ഗോൾഡൻ ഷെയ്ക്ഹാൻഡ് എന്ന പേരിൽ ഹസ്തദാന സമരത്തിനു നേതൃത്വം നൽകുന്നതെന്നു സംഘാടകർ അറിയിച്ചു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP