Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷീ ടാക്‌സി കോഴിക്കോട്ടേക്ക്; മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 23ന്; ടോൾഫ്രീ നമ്പറൊരുക്കി കാർ ബുക്ക് ചെയ്യാൻ പദ്ധതിയുമായി സർക്കാർ

ഷീ ടാക്‌സി കോഴിക്കോട്ടേക്ക്; മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 23ന്; ടോൾഫ്രീ നമ്പറൊരുക്കി കാർ ബുക്ക് ചെയ്യാൻ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്‌സിയായ ഷീ ടാക്‌സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട്ട് പ്രവർത്തനം ആരംഭിക്കും.

സർക്കാരും ജെൻഡർ പാർക്കും വനിതാ വികസന കോർപറേഷനും ചേർന്ന് 2013 നവംബർ 19നു തിരുവനന്തപുരത്താണ് ജെൻഡർ പാർക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്. ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോൾ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തിരുവനന്തപുരത്ത് 25 എണ്ണമായി.

രണ്ടാം ഘട്ടമായി എറണാകുളം നഗരത്തിൽ 2014 മെയ് 19ന് ആറ് ടാക്‌സികൾ സർവീസ് തുടങ്ങി. ഇപ്പോൾ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെ തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ആരംഭിക്കുമെന്ന് ജെൻഡർ പാർക്ക് സിഇയും വനിതാ വികസന കോർപറേഷൻ എംഡിയുമായ ഡോ. പി ടി എം സുനീഷ് അറിയിച്ചു.

സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ ഓടിക്കുന്ന ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്മാരും കൂടി ഉൾപ്പെട്ട കുടുംബ യാത്രകൾക്കും പോകുമെങ്കിലും പുരുഷന്മാർക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. യാത്രക്കാർക്കോ ഡ്രൈവർക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറിൽ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്.

രാജ്യത്ത് എവിടെ നിന്നും ഒരേ ടോൾഫ്രീ നമ്പറിൽ ഷീ ടാക്‌സി ബുക്കു ചെയ്യാൻ 543 എന്ന നമ്പർ ഉപയോഗിക്കാൻ ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ അനുമതി തേടിയിരിക്കുകയാണ് സർക്കാർ. ഇതു ലഭിച്ചാലുടൻ ടോൾഫ്രീ നമ്പറും നിലവിൽ വരും. ഉടൻ അനുമതി ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP