Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

' കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്ന് പോവുകയാണ്'; ' നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ്, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്'; കേരളം പ്രളയക്കെടുതിയിൽ വലയുമ്പോൾ സഹായം നൽകണമെന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം; മലയാളത്തിലെഴുതിയ കുറിപ്പിനൊപ്പം കേരളത്തിലെ മഴക്കെടുതിയുടെ ചിത്രങ്ങളും

' കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്ന് പോവുകയാണ്'; ' നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ്, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്'; കേരളം പ്രളയക്കെടുതിയിൽ വലയുമ്പോൾ സഹായം നൽകണമെന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം; മലയാളത്തിലെഴുതിയ കുറിപ്പിനൊപ്പം കേരളത്തിലെ മഴക്കെടുതിയുടെ ചിത്രങ്ങളും

മറുനാടൻ ഡെസ്‌ക്‌

കേരളം ദുരിതക്കയത്തിൽ വലയുമ്പോൾ സഹായ ഹസ്തം നീട്ടണെമന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി. കേരളത്തിലെ അവസ്ഥയുടെ ചിത്രങ്ങളടക്കം ചേർത്താണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. യുഎഇയുടെ വിജയത്തിന് കേരളത്തിലെ ജനത എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കുറിപ്പിലുടെ വ്യക്തമാക്കി.

യുഎഇ ഭരണാധികാരിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

സഹോദരീ സഹോദരന്മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP