Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടുകാണാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ നാല് വയസ്സുകാരൻ വഴി തെറ്റി പട്ടണത്തിൽ കുടുങ്ങി; ദിക്കറിയാതെ നിലവിളിയുമായി ചുറ്റിത്തിരിഞ്ഞ ഷെമിലിന് രക്ഷയായത് പെരുമ്പാവൂർ പൊലീസിന്റെ ഇടപെടൽ

നാടുകാണാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ നാല് വയസ്സുകാരൻ വഴി തെറ്റി പട്ടണത്തിൽ കുടുങ്ങി; ദിക്കറിയാതെ നിലവിളിയുമായി ചുറ്റിത്തിരിഞ്ഞ ഷെമിലിന് രക്ഷയായത് പെരുമ്പാവൂർ പൊലീസിന്റെ ഇടപെടൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: നാടുകാണാൻ വീട്ടിൽ നിന്നും ഇറങ്ങിയ നാലു വയസുകാരൻ വഴിതെറ്റി നഗരത്തിൽ കുടുങ്ങി. കണ്ടംന്തറയിൽ താമസിക്കുന്ന മേസ്തരി പണിക്കാരായ ബിഹാർ സ്വദേശികളായ റെജിന -സെയ്ഫുൾ ദമ്പതികളുടെ മകനായ ഷെമിൽ ആണ് ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങി വഴിയിൽ കുടുങ്ങിയത്. വഴിയറിയാതെ മണിക്കൂറുകളോളം പട്ടണത്തിൽ കുടുങ്ങിയ ബാലന് പൊലീസ് രക്ഷകനായി.

രണ്ട് ദിവസം മുൻപാണ് പിതാവിന്റെ കൂടെ - ഷെമിലും സഹോദരനും കേരളത്തിൽ എത്തിയത്. ബിഹാറിലെ ഉൾപ്രദേശത്താണ് ഇവർ ത താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങിയ ഷെമിൽ റോഡിലൂടെ കാഴ്ച കണ്ട് മുന്നോട്ടു പോയി. തിരക്കുള്ള റോഡിൽ ഇറങ്ങി മുൻ പരിചയമില്ലാത്തതിനാൽ തിരിച്ചെത്തുന്നതിനായി പുറപ്പെട്ടപ്പോൾ പലവട്ടം വഴിതെറ്റി. കുട്ടിയുടെ നടപ്പും വെപ്രാളവും കണ്ട് എന്ത് ചെയ്യണം നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.

ഉടൻ പൊലീസ് സംഘം കുട്ടിയെ സ്റ്റേഷനിൽ കൊണ്ടുവന്ന് ഭക്ഷണം വാങ്ങി കൊടുത്തു. അതിന് ശേഷം ഇതര സംസ്ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർ ബിനോയിയെ വിളിച്ച് വരുത്തി. കുട്ടിയുമായി സംസാരിച്ച് ബംഗാളി - ഭാഷയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയതിന് ശേഷം ബംഗാളികൾ താമസിക്കുന്ന ഭാഗത്ത് അന്വേഷിക്കാൻ തീരുമാനിച്ചു.

പെരുമ്പാവൂർ പൊലീസ് പാലക്കാട്ടുത്താഴം, മാവിൻ ചുവട്, കണ്ടന്തറ എന്നീ ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല 'തിരികെ സ്റ്റേഷനിലേക്ക് വരുന്ന വഴിക്കുട്ടിയുടെ ബന്ധു കുട്ടിയെ തിരഞ്ഞ് റോഡിലൂടെ നടക്കുന്നത് കുട്ടി കാണുകയും വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുവിനെ കണ്ട പൊലീസ് കുട്ടികളെ മാതാപിതാക്കളെ ഏൽപ്പിച്ച് പൊലീസ് തിരികെ പോന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP