Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൂരലിന് അടിച്ചും കേട്ടാലറിക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞും സദാചാര ഗുണ്ടകൾ തെരുവ് കീഴടക്കിയപ്പോൾ കൈയംകെട്ടി നോക്കി നിന്ന പൊലീസിനെതിരെ എങ്ങും രോഷം; മറൈൻ ഡ്രൈവിലെ കുടചൂടി പ്രണയത്തിനെതിരെ പ്രകടനം നടത്തിയവർക്ക് ഒത്താശ പാടിയ പൊലീസുകാർക്ക് പണി പോയേക്കും

ചൂരലിന് അടിച്ചും കേട്ടാലറിക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞും സദാചാര ഗുണ്ടകൾ തെരുവ് കീഴടക്കിയപ്പോൾ കൈയംകെട്ടി നോക്കി നിന്ന പൊലീസിനെതിരെ എങ്ങും രോഷം; മറൈൻ ഡ്രൈവിലെ കുടചൂടി പ്രണയത്തിനെതിരെ പ്രകടനം നടത്തിയവർക്ക് ഒത്താശ പാടിയ പൊലീസുകാർക്ക് പണി പോയേക്കും

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം തടയുന്നതിന് തിൽ വീഴ്‌വരുത്തിയതിന് എറണാകുളം സെൻട്രൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. എട്ട് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇവർക്കെതിരേയും കൂടുതൽ നടപയിടുണ്ടാകും.

മറൈൻ ഡ്രൈവിൽ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ ശിവസേന ഭീഷണിപ്പെടുത്തിയും മർദിച്ചും ഓടിക്കുമ്പോൾ പൊലീസുകാർ നോക്കി നിൽക്കുകയായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം. സുധീരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. ഇവർക്കെതിരെ വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കൂടുതൽ നടപടി കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശ് അറിയിച്ചു.

വൈകിട്ട് നാലുമണിയോടെയാണ് ശിവസേന പ്രവർത്തകർ സംഘമായെത്തി മറൈൻ ഡ്രൈവിലെ നടപ്പാതയിൽ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തത്. സംഭവത്തിൽ ആറ് ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രാജ്യാന്തര വനിതാ ദിനത്തിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നേരെ കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം നടന്നത് പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിച്ചു. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണു ശിവസേനയുടെ അക്രമം.

മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യിൽ ചൂരൽവടിയുമായി ഇരുപതോളം ശിവസേന പ്രവർത്തകർ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈൻഡ്രൈവിലെത്തിയത്. പെൺകുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾ തടയുക, മറൈൻഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു. അനുമതി വാങ്ങാതെ നടത്തിയ പ്രകടനം മറൈൻഡ്രൈവ് നടപ്പാതയിൽ പ്രവേശിക്കുന്നതിനു മുൻപു തടയാനുള്ള നടപടി പൊലീസിൽ നിന്നുണ്ടായില്ല. ചൂരലുകളുമായി എത്തിയ ശിവസേനാ പ്രവർത്തകർക്കു മുൻപിൽ പൊലീസ് നോക്കുകുത്തിയായി. മറൈൻഡ്രൈവിൽ വടക്കേ അറ്റത്തുള്ള അബ്ദുൽകലാം മാർഗ് നടപ്പാതയിൽ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്.

ഭയന്നോടിയ പെൺകുട്ടികൾക്കു പിന്നാലെ ചൂരലുമായെത്തിയ അക്രമികൾ കേട്ടാലറയ്ക്കുന്ന അസഭ്യപ്രയോഗവും നടത്തി. ഓടെടാ എന്നാക്രോശിച്ച് യുവാക്കളെയും, നീയൊക്കെ എന്തിനാടീ വന്നതെന്നാക്രോശിച്ച് യുവതികളെയും തുരത്തിയോടിച്ചു. ശിവസേനയുടെ പ്രകടനത്തെക്കുറിച്ചു നേരത്തേ പൊലീസ് മനസ്സിലാക്കിയെന്നും ഇതെത്തുടർന്ന് ഉച്ചയ്ക്കു തന്നെ മറൈൻഡ്രൈവിലെത്തി പതിനാറോളം കമിതാക്കളെ എഴുന്നേൽപിച്ചു വിടുകയും ഇവരുടെ മേൽവിലാസം കുറിച്ചെടുക്കുകയും ചെയ്തതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP