Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; അഴിമതി ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട ബിജു പ്രഭാകറിന് സാമൂഹ്യ നീതി വകുപ്പിലേക്ക് മാറ്റം; രാജമാണിക്യത്തെ കെഎഫ്‌സിയുടെ ചുമതലയിൽ നിന്ന് മാറ്റി; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പുറമേ മറ്റൊരു നിരുപദ്രവ വകുപ്പ് കൂടി ശ്രീറാം വെങ്കിട്ടരാമന്

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; അഴിമതി ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട ബിജു പ്രഭാകറിന് സാമൂഹ്യ നീതി വകുപ്പിലേക്ക് മാറ്റം; രാജമാണിക്യത്തെ കെഎഫ്‌സിയുടെ ചുമതലയിൽ നിന്ന് മാറ്റി; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പുറമേ മറ്റൊരു നിരുപദ്രവ വകുപ്പ് കൂടി ശ്രീറാം വെങ്കിട്ടരാമന്

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം.10 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.ജി. കമലവർധനറാവുവിനെ പുതിയ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.സഞ്ചീവ് കൗശികാണ് പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സ് പ്രിൻസിപ്പൽ സെക്രട്ടറി. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. ശർമിള മേരി ജോസഫിനെ ഫിനാൻസ് എക്‌പെൻഡിച്ചർ സെക്രട്ടറിയായി നിയമിച്ചു.

മറ്റുമാറ്റങ്ങൾ ഇങ്ങനെയാണ്:വിശ്വനാഥ് സിൻഹ നിലവിൽ ജിഎഡി പ്രിൻസിപ്പൽ സെക്രട്ടറി, പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് റിഫോംസ്, ട്രാൻസ്‌പോർട്ട് (ഏവിയേഷൻ) എന്നിവയുടെ അധിക ചുമതല നൽകി.
ഡോ. ശർമിള മേരി ജോസഫ് നിലവിൽ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി, ഫിനാൻസ് എക്‌പെൻഡിച്ചർ സെക്രട്ടറിയായി നിയമിച്ചു.പി.വേണുഗോപാൽ നിലവിൽ സ്‌പെഷ്യൽ സെക്രട്ടറി സഹകരണം, അധിക ചുമതല മെംബർ സെക്രട്ടറി പ്ലാനിങ് ബോർഡ്ബിജു പ്രഭാകർ നിലവിൽ പൊതുമരാമത്ത് സെക്രട്ടറി, സോഷ്യൽ ജസ്റ്റിസ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.സി.എ.ലത നിലവിൽ ലാൻഡ് ബോർഡ് സെക്രട്ടറി, ഇൻസ്‌പെക്ടർ ജനറൽ, റജിസ്‌ട്രേഷന്റെ അധികച്ചുമതല.കെ.രാമചന്ദ്രൻ റൂറൽ ഡെവലെപ്‌മെന്റ് കമ്മിഷൻ
രാജമാണിക്യത്തിന് ഇനി കെഎസ്ആർടിസിയുടെ ചുമതല മാത്രമേയുള്ളു. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധേയനായ ശ്രീറാം വെങ്കിട്ടരാമിന് അസാപ് സിഇഒയുടെ അധികച്ചുമതല നൽകി.ഇപ്പോൾ എംപ്ലോയ്‌മെന്റ് ഡയറക്ടറാണ് ശ്രീറാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP