Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ സഖാവാണ് എന്ന് ഞങ്ങൾ എപ്പോഴും തമാശക്ക് തല്ലുകൂടുന്ന എന്റെ പ്രിയ സുഹൃത്ത് നൗഷാദ്; എന്നോട് കരഞ്ഞ് കൊണ്ട് പറയുകയാണ്; ഞാൻ ഇനി ഒരിക്കലും ചെങ്കോടി പിടിക്കില്ല അവൻ ഇനി സഖാവും അല്ല എന്ന്; ഇനി ഒരിക്കലും അവൻ സിപിഎമ്മിൽ പ്രവർത്തിക്കാനും ഇല്ല; കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ സുഹൃത്തിന്റെ വാക്കുകൾ വൈറലാവുന്നു

ഞാൻ സഖാവാണ് എന്ന് ഞങ്ങൾ എപ്പോഴും തമാശക്ക് തല്ലുകൂടുന്ന എന്റെ പ്രിയ സുഹൃത്ത് നൗഷാദ്; എന്നോട് കരഞ്ഞ് കൊണ്ട് പറയുകയാണ്; ഞാൻ ഇനി ഒരിക്കലും ചെങ്കോടി പിടിക്കില്ല അവൻ ഇനി സഖാവും അല്ല എന്ന്; ഇനി ഒരിക്കലും അവൻ സിപിഎമ്മിൽ പ്രവർത്തിക്കാനും ഇല്ല; കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ സുഹൃത്തിന്റെ വാക്കുകൾ വൈറലാവുന്നു

കണ്ണൂർ: കണ്ണൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശൂഹൈബിന്റെ മരണത്തിൽ ജില്ലയിലും സംസ്ഥാനത്തും പ്രതിഷേധം അലയടിക്കുകയാണ്. ഇപ്പോൾ ശുഹൈബിന്റെ സുഹൃത്തും സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമായ നൗഷാദിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശുഹൈബിന്റെ മരണത്തിന് ശേഷം നൗഷാദ് സി പി എം വിട്ടെന്നാണ് വാർത്തകൾ. ഇരുവരുടേയും സുഹൃത്തായ നസീറാണ് ഇത് വെളിപ്പെടുത്തുന്നത്

നസീർ പറയുന്നത് ഇങ്ങനെ-

ഇത് ശുഹൈബ്, നൗഷാദ്. ഇവർ 2 പേരും കൂടിയാണ് 2010 ൽ ആദ്യമായി യുഎഇയിലെ ഫുജൈറയിൽ വരുന്നത്. നൗഷാദ് പോപ്കോൺ ഷോപ്പിലും ശുഹൈബ് മുംതാസ് ടൈലറിങ് ഷോപ്പിലും. ശുഹൈബ് ഫുജൈറയിൽ നിന്ന് വിസ കാൻസൽ ചെയ്തു നാട്ടിൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായി തുടർന്നു. നൗഷാദും വിസ കേൻസൽ ചെയ്ത് നാട്ടിൽ നല്ല സഖാവായി പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ ലാസറ്റ് കഴിഞ്ഞ സിപിഎമ്മിന്റെ ജില്ല സമ്മേളനത്തിന്റെ ഫോട്ടോയാണ് നൗഷാദ് ചുവപ്പ് ടവൽ കൊണ്ട് തലയിൽ കെട്ടിയിരിക്കുന്നത്.

ശുഹൈബും നൗഷാദും പിരിയാൻ പറ്റാത്ത കൂട്ടുകാരാണ്. നൗഷാദിനെ ഞാൻ നാട്ടിൽ വിളിച്ചു ഇപ്പോൾ. അപ്പോൾ അവൻ എന്നോട് കരഞ്ഞ് കൊണ്ട് പറയുന്നു. അവൻ ഇല്ലാതെ എനിക്ക് ജീവിക്കണ്ട അവർ കൊന്ന് കളഞ്ഞു എന്റെ ശുഹൈബിനെ. ഇവിടെ ഫുജൈറയിൽ എന്റെ സ്റ്റാഫാണ് നൗഷാദ്. ഇവിടെ ഉള്ളപ്പോൾ എന്നോട് പോലും ഞാൻ സഖാവാണ് എന്ന് ഞങ്ങൾ എപ്പോഴും തമാശക്ക് തല്ലുകൂടുന്ന എന്റെ പ്രിയ സുഹൃത്ത് നൗഷാദ്. എന്നോട് കരഞ്ഞ് കൊണ്ട് പറയുകയാണ്. ഞാൻ ഇനി ഒരിക്കലും ചെങ്കോടി പിടിക്കില്ല അവൻ ഇനി സഖാവും അല്ല എന്ന്. ഇനി ഒരിക്കലും അവൻ സിപിഎമ്മിൽ പ്രവർത്തിക്കാനും ഇല്ല. എന്നോട് പഞ്ഞത് അവൻ മാത്രമല്ല അവന്റെ കൂട്ടുകാർ ഒരാൾ പോലും ഇനി ഈ കൊലയാളി പാർട്ടിയിൽ നില്ക്കില്ല എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP