Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എടയന്നൂരിലെ സംഘർഷത്തിന്റെ പേരിലാണ് ഞങ്ങൾ അകത്തായത്; ജയിലിലേക്ക് ചെല്ലുമ്പോൾ കാണുന്ന കാഴ്ച റിമാൻഡിലായ ഒരു പ്രതിയെ എഴുപതോളം പേർ ചേർന്നു തലങ്ങും വിലങ്ങും മർദ്ധിക്കുന്നത്'; സിപിഎം തടവുകാർ ഭരിക്കുന്ന സ്‌പെഷ്യൽ സബ് ജെയിലിൽ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് ഷുഹൈബിന്റെ സുഹൃത്ത്

'എടയന്നൂരിലെ സംഘർഷത്തിന്റെ പേരിലാണ് ഞങ്ങൾ അകത്തായത്; ജയിലിലേക്ക് ചെല്ലുമ്പോൾ കാണുന്ന കാഴ്ച റിമാൻഡിലായ ഒരു പ്രതിയെ എഴുപതോളം പേർ ചേർന്നു തലങ്ങും വിലങ്ങും മർദ്ധിക്കുന്നത്'; സിപിഎം തടവുകാർ ഭരിക്കുന്ന സ്‌പെഷ്യൽ സബ് ജെയിലിൽ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് ഷുഹൈബിന്റെ സുഹൃത്ത്

കണ്ണൂർ: കണ്ണൂരിലെ സ്‌പെഷ്യൽ ജെയിൽ സിപിഎം തടവുകാരുടെ പൂർണ നിയന്ത്രണത്തിലാണെന്നും അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും സിപിഎംകാർ വെട്ടിക്കൊന്ന ഷുഹൈബിന്റെ സുഹൃത്തും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റുമായ ഫർസിൻ മജീദിന്റെ വെളിപ്പെടുത്തൽ.

എടയന്നൂരിലുണ്ടായ സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ മാസം 13നാണ് ഫർസീനും ഷുഹൈബും നൗഷാദും ഷഫീഖും റിമാൻഡിലാകുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ രണ്ട് എസ്എഫ്‌ഐക്കാരെയും റിമാൻഡ് ചെയ്തിരുന്നു. ആറു പേരെയും ആദ്യം കണ്ണൂർ സബ് ജയിലിലാണു പ്രവേശിപ്പിച്ചത്. പിറ്റേന്നു തന്നെ എസ്എഫ്‌ഐക്കാരെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നുദിവസം കഴിഞ്ഞ്, ഉച്ചയോടെ ഞങ്ങളെ ജയിൽ മാറ്റാൻ പോകുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള സ്‌പെഷ്യൽ സബ്ജയിലിലേക്കാണ് അന്ന് ഈ മൂന്ന് പേരെയും മാറ്റിയത്. എന്നാൽ അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണെന്നാണ് ഫർസീൻ പറയുന്നത്. ഈ ജയിൽ ഭരിക്കുന്നത് തന്നെ സിപിഎം തടവുകാരാണ്. 250ൽപരം തടവുകാരുണ്ട്. 90% പേരും സിപിഎമ്മുകാരാണ്. ഇരിട്ടിയിലെ ഒരു കേസിൽ റിമാൻഡിലായ പ്രതിയെ എഴുപതോളം പേർ ചേർന്നു തലങ്ങും വിലങ്ങും മർദിക്കുന്നതാണു ഞങ്ങൾ കയറിച്ചെല്ലുമ്പോൾ കാണുന്നത്.

അതു ജയിലാണെന്നേ തോന്നുകയില്ല. അത്രയ്ക്കും സൗകര്യങ്ങളുണ്ടവിടെ. അടുത്തുവന്ന ചില സിപിഎം തടവുകാർ, കുറച്ചുദിവസം ഇവിടെ കാണില്ലേ, വീണ്ടും കാണാം എന്ന് അർഥംവച്ചു പറഞ്ഞപ്പോൾ തന്നെ സംശയം തോന്നി. ഇതിനിടെ, ഞങ്ങളെ കാണാൻ സബ് ജയിലിലെത്തിയ കെഎസ്‌യു നേതാക്കൾ, അവിടെ കാണാത്തതിനാൽ സ്‌പെഷൽ സബ് ജയിലിലെത്തി. അവരോടു കാര്യം പറഞ്ഞു.

അവർ കെ.സുധാകരനെ ബന്ധപ്പെടുകയും അദ്ദേഹം ജയിൽ ഡിജിപിയെ വിളിക്കുകയും ചെയ്തതോടെ ഞങ്ങളെ സബ് ജയിലിലേക്കു മാറ്റാൻ ഉത്തരവായി. അഞ്ചു മണിക്കൂറിനിടെ രണ്ടു ജയിൽമാറ്റ ഉത്തരവുകൾ. ഇതിനു പിറകിലെ നാടകം എന്താണെന്നറിയില്ല'ഫർസിൻ പറഞ്ഞു.

ഷുഹൈബ് വധക്കേസിൽ ഇതുവരെ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഭീഷണിയുണ്ടെന്നറിയിച്ചിട്ടും സംരക്ഷണം നൽകാനും പൊലീസ് തയാറായിട്ടില്ലെന്നു ഫർസിൻ ആരോപിക്കുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP