Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബ് വധം; അന്വേഷണം വഴി തിരിച്ച് വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും അടക്കം ഫോൺ ചോർത്തുന്നു: കെ സുധാകരൻ

ഷുഹൈബ് വധം; അന്വേഷണം വഴി തിരിച്ച് വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും അടക്കം ഫോൺ ചോർത്തുന്നു: കെ സുധാകരൻ

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ വഴി തിരിച്ചു വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നതായി കെ.സുധാകരന്റെ ആരോപണം. ഇത് അന്തസ്സുള്ള പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും നീചമായ ഗുഢാലോചനയുടെ ഭാഗമാണെന്നും കെ.സുധാകരൻ പറഞ്ഞു.

ദേശാഭിമാനിയിലെ ഒരു വാർത്തയ്‌ക്കെതിരെ പ്രതികരിക്കുമ്പോഴാണ് സുധാരകരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ സിപിഎമ്മിനെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സംഘത്തെ തിരിച്ചറിഞ്ഞെന്ന രീതിയിൽ ഇന്ന് ദേശാഭിമാനിയിൽ വാർത്ത വന്നിരുന്നു.

അന്വേഷണ സംഘത്തിലുള്ള കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരും ചില മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടതാണ് വ്യാജ വാർത്ത നൽകുന്ന ഗുഢസംഘമെന്നായിരുന്നു വാർത്ത. ഇവരെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചുവെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP