Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷുഹൈബ് വധത്തിൽ ഇപ്പോൾ പിടിയിലായവർ അഞ്ചുപേരും നേരിട്ട് സംഭവത്തിൽ പങ്കെടുത്തവർ; കൊലയ്ക്ക് പ്രേരിപ്പിച്ചവർക്കും സഹായിച്ചവർക്കുമായി തിരച്ചിൽ തുടങ്ങി പൊലീസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിൽ ഉറച്ചുനിന്ന് സുധാകരൻ; അനുഭാവ സമരവുമായി രക്തസാക്ഷി കുടുംബാംഗങ്ങളും

ഷുഹൈബ് വധത്തിൽ ഇപ്പോൾ പിടിയിലായവർ അഞ്ചുപേരും നേരിട്ട് സംഭവത്തിൽ പങ്കെടുത്തവർ; കൊലയ്ക്ക് പ്രേരിപ്പിച്ചവർക്കും സഹായിച്ചവർക്കുമായി തിരച്ചിൽ തുടങ്ങി പൊലീസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിൽ ഉറച്ചുനിന്ന് സുധാകരൻ; അനുഭാവ സമരവുമായി രക്തസാക്ഷി കുടുംബാംഗങ്ങളും

രഞ്ജിത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസിൽ പ്രേരിപ്പിച്ചവരെ കണ്ടെത്താനുള്ള ശ്രമവുമായി പൊലീസ്. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായ അഞ്ചുപേരെന്ന് പൊലീസ് പറയുന്നു. കൊലക്ക് പ്രേരിപ്പിച്ചവരും സഹായിച്ചവരും ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴൂം ഒളിവിലാണ്.

ഇന്നലെ പിടിയിലായ എടയന്നൂരിലെ പുതിയപുരയിൽ ടി.കെ.അസ്‌കർ, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരൻ തില്ലങ്കേരിയിലെ കെ.പി. അൻവർ സാദത്ത്, മുട്ടിൽ ഹൗസിൽ കെ.അഖിൽ എന്നിവരെ ഇന്ന് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

ഈ കേസിൽ നേരത്തെ റിമാന്റ് ചെയ്ത ടി.വി. ആകാശ്, റിജിൻ രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽ നിന്നും കൊലപാതകത്തിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. അക്രമികൾ സഞ്ചരിച്ച വെള്ള ഫോർ രജിസ്ട്രേഷൻ കാർ ടി.കെ. അസ്‌ക്കറാണ് ഓടിച്ചിരുന്നത്.

അൻവർ സാദത്തും കെ. അഖിലും അതാത് സമയം എല്ലാ വിവരങ്ങളും കൈമാറി സഹായിച്ചു. പാപ്പിനിശ്ശേരി അരോളിയിലെ ഒരു വീട്ടു മുറ്റത്തു നിന്നാണ് പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കണ്ടെടുത്തത്. അഖിലാണ് കാർ വാടകക്ക് എടുത്തത്. കുറ്റ കൃത്യത്തിനു ശേഷം ഈ മാസം 14 ന് കാർ തിരിച്ചേൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ അഞ്ച് പ്രതികളും സിപിഐ.(എം). പ്രവർത്തകരാണ്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ തന്നെ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ നടത്തുന്ന ഉപവാസം 7 ാം ദിവസത്തേക്ക് കടന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് നിർബന്ധമായി ആശുപത്രിയിലേക്ക് മാറ്റണമെന്ന ജില്ലാ കല്ക്ടറുടെ നിർദ്ദേശം കോൺഗ്രസ്സ് നേതൃത്വം തള്ളിക്കളഞ്ഞു.

ഇന്ന് കൂടുതൽ അവശനും ക്ഷീണിതനുമാണ്. എങ്കിലും സന്ദർശകരെ അഭിവാദ്യം ചെയ്യുന്നുണ്ട. നാളെ നിയമസഭയിൽ സർക്കാർ തീരുമാനമറിഞ്ഞ ശേഷം സമരത്തിന്റെ ഭാവി പരിപാടി തീരുമാനിക്കും. ഇന്ന് ഉപവാസ പന്തലിൽ രക്തസാക്ഷി കുടുംബങ്ങളുടെ അനുഭാവ സത്യാഗ്രഹം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP