Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുന്ന സർക്കാർ ശ്യാംജിത്ത് ചോദിക്കുന്നത് കേൾക്കുന്നുണ്ടോ? നാലുപേരുടെ ജീവൻ രക്ഷിച്ച് കടലിലേക്ക് മറഞ്ഞ രാജീവിന്റെ മകനു ജോലി കൊടുക്കാൻ സർക്കാരിന് തടസ്സമാകുന്ന് എന്ത്?

നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുന്ന സർക്കാർ ശ്യാംജിത്ത് ചോദിക്കുന്നത് കേൾക്കുന്നുണ്ടോ? നാലുപേരുടെ ജീവൻ രക്ഷിച്ച് കടലിലേക്ക് മറഞ്ഞ രാജീവിന്റെ മകനു ജോലി കൊടുക്കാൻ സർക്കാരിന് തടസ്സമാകുന്ന് എന്ത്?

കോഴിക്കോട് : മാൻഹോളിൽ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടി. ആ ധീര പ്രതിഭയെ ഏല്ലാ അർത്ഥത്തിലും ആദരിച്ചു. മാദ്ധ്യമങ്ങൾ നൗഷാദിന്റെ ധീരത ഉയർത്തിക്കാട്ടിയപ്പോൾ സാന്ത്വനവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് എത്തി.

നൗഷാദിന്റെ ഭാര്യയ്ക്ക് ജോലിയും പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. കേരളം എല്ലാം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അത് വേണ്ടതുമാണ്. ഇതിനിടെയിൽ ഇതിലെ വർഗ്ഗീയത ഉയർത്തി വെള്ളാപ്പള്ളി നടേശൻ വിവാദ നായകനുമായി. ഇതോടെ പല പേരുകളും ഉയർന്നു വന്നു. ഉല്ലാസ്, രാജീവ് തുടങ്ങിയ പേരുകളായിരുന്നു അത്. അലുവാ പുഴയിൽ ശബരിമല തീർത്ഥാടകരെ രക്ഷിച്ച ശേഷം ജീവൻ ബലികൊടുത്ത ഉല്ലാസിന്റെ കുടുംബത്തിനും വിവാദങ്ങൾക്ക് ഒടുവിൽ ജോലി കിട്ടി.

എന്നാൽ രാജീവിന്റെ കുടുംബത്തിന്റെ കണ്ണീരുമാത്രം ആരും കാണുന്നില്ല. ശ്യാംജിത്ത് അപേക്ഷയുമായി എത്തുകയാണ്. രണ്ടാഴ്ച മുമ്പ് അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോരപ്പുഴ പാലത്തിനടുത്ത് അഴിമുഖത്താണ് ശ്യാംജിത്ത് എന്ന ഇരുപത്തിരണ്ടുകാരന് അച്ഛൻ രാജീവിനെ നഷ്ടപ്പെടുന്നത്. മത്സ്യത്തൊഴിലാളിയായിരുന്നു ചേമഞ്ചേരി കണ്ണംകടവ് പരീക്കണ്ടിപറമ്പിൽ രാജീവൻ. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോൾ അഴിമുഖത്തു തിരയിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് നാലുപേരെ രാജീവൻ രക്ഷിച്ചു. സഹദേവൻ എന്ന തൊഴിലാളിക്കുവേണ്ടി നടത്തിയ തെരച്ചിലിനിടെ രാജീവൻ കടൽച്ചുഴിയിൽപ്പെട്ട് മരിച്ചു

'' ഞാൻ കടലിൽ പോവാണ്ടിരിക്കാൻ അച്ഛൻ എന്നെ കഷ്ടപ്പെട്ടു പഠിപ്പിച്ചു. എനിക്ക് ഒരു ജോലി മാത്രമായിരുന്നു അച്ഛന്റെ സ്വപ്നം. പതിനഞ്ചു വയസു മുതൽ അച്ഛൻ കടലിൽ പോവുന്നുണ്ട്. ഫയർ ആൻഡ് സേഫ്ടി കോഴ്‌സ് പഠിക്കാൻ എൺപതിനായിരം രൂപ ചെലവായി. പലിശക്കാരിൽനിന്ന് വായ്പയെടുത്താണ് പഠിപ്പിച്ചത്. മുതലും പലിശയുമൊന്നും അടച്ചില്ല. അമ്മയ്ക്ക് ജോലിയില്ല. ഞാൻ ഏക മകനാ. അഞ്ചു സെന്റിൽ ചെറിയ വീടാണ് ആകെ സമ്പാദ്യം. വീട് പണിതതിന്റെ വായ്പ ഇതുവരെ അടച്ചു തീർന്നിട്ടില്ല. മുൻപ് അവധി സമയത്ത് ഞാൻ കടലിൽ പോവുമായിരുന്നു. ഇനി, കടലിലേക്ക് വിടില്ലെന്നാണ് അമ്മ പറയുന്നത്. ''-ശ്യാംജിത്ത് പറയുന്നു.

''നാലുപേരുടെ ജീവൻ രക്ഷപ്പെടുത്തിയ അച്ഛന്റെ മകനായതിൽ അഭിമാനിക്കുന്നു. സർക്കാരിന്റെ സഹായമൊന്നും ലഭിച്ചില്ല. രക്ഷാപ്രവർത്തനത്തിനിടെ മരിച്ചാൽ അവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്നുണ്ട്. അപ്പോൾ ഞാനും അർഹനാണ്-ശ്യാംജിത്ത് ഓർമിപ്പിക്കുന്നു.''എല്ലാവർക്കും തുല്യ നീതി നടപ്പാക്കണം. അത് ഉണ്ടാവാതെ പോവുന്നതിൽ നിരാശയുണ്ട്''-രാജീവിന്റെ സുഹൃത്തുക്കളും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP