Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഡ്‌കോയുടെ മണൽ ഖനനത്തിലും വിൽപ്പനയിലും കണ്ടെത്തിയത് അഞ്ചുകോടിയുടെ ക്രമക്കേട്; ആറുപേരെ പ്രതിചേർത്ത് വിജിലൻസ് എഫ്‌ഐആർ

സിഡ്‌കോയുടെ മണൽ ഖനനത്തിലും വിൽപ്പനയിലും കണ്ടെത്തിയത് അഞ്ചുകോടിയുടെ ക്രമക്കേട്; ആറുപേരെ പ്രതിചേർത്ത് വിജിലൻസ് എഫ്‌ഐആർ

തിരുവനന്തപുരം: സിഡ്‌കോയുടെ മണൽഖനനത്തിൽ വൻ ക്രമക്കേട് കണ്ടെത്തി. മണൽവിൽപനയിൽ അഞ്ച് കോടി 20 ലക്ഷം രൂപയുടെ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ സിഡ്‌കോ എം.ഡി സജി ബഷീറും ജനറൽ മാനേജർ അജിത്കുമാറും ഉൾപ്പടെ ആറ് പേരെ പ്രതികളാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

സർക്കാർ ഭൂമിയിൽ നിന്ന് കണക്കിലധികം മണലെടുത്താണ് ക്രമക്കേട് നടത്തിയത്. മണൽ വാങ്ങിയ ഡൽഹിയിലെ സ്വകാര്യ കമ്പനിയിലെ നാല് പേരാണ് കേസിലെ മറ്റ് പ്രതികളാണ്. കഴക്കൂട്ടത്തെ നിർദിഷ്ട ടെലികോം സിറ്റി പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സിഡ്‌കോ മാനേജിങ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി നിർദേശിച്ചിരുന്നു. പദ്ധതി പ്രദേശത്ത് മണ്ണ് നീക്കം ചെയ്തതിൽ 53 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.

സിഡ്‌കോ മാനേജിങ് ഡയറക്ടർ സജി ബഷീർ, സോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരായ സോം പ്രകാശ് ഗാർഗ്, നവനേന്ദ്ര ഗാർഗ് എന്നിവർക്കെതിരെ ചാല സ്വദേശി ദിലീപാണ് കോടതിയെ സമീപിച്ചത്. കഴക്കൂട്ടം മേനംകുളത്ത് സിഡ്‌കോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടെലികോം സിറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ 19 ഏക്കർ ഭൂമിയിൽ നിന്ന് ഒരുമീറ്റർ ആഴത്തിൽ മണ്ണ് നീക്കാൻ സോം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ നൽകിയിരുന്നു. എന്നാൽ കമ്പനി 25 മീറ്റർ ആഴത്തിൽ 25 ഏക്കറിൽ നിന്ന് മണ്ണ് നീക്കം ചെയ്തുവെന്നാണ് പരാതി.

മൈനിങ് ആൻഡ് ജിയോളജി വിഭാഗം നടത്തിയ പരിശോധനയിൽ കമ്പനി 63.2 കോടിയുടെ മണ്ണ് ഇവിടെ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. കമ്പനിക്ക് 11 കോടിക്കാണ് കരാർ നൽകിയിരുന്നത്. സർക്കാരിന് 53.2 കോടി ഇത്തരത്തിൽ നഷ്ടമായെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP