Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയുടെ പത്രസമ്മേളനം; മരിക്കുന്നത് വരെ മഠത്തിന് മുമ്പിൽ നിരാഹാരം

തിരിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയുടെ പത്രസമ്മേളനം; മരിക്കുന്നത് വരെ മഠത്തിന് മുമ്പിൽ നിരാഹാരം

കൊച്ചി: വെദികന്റെ പീഡനം ചെറുത്തതിന് നാടുകടത്തിയ കന്യാസ്ത്രീ മരണം വരെ നിരാഹാരത്തിന്. സന്ന്യാസജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. തിരിച്ചെടുത്തില്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ സഭാ അധികൃതർ തയ്യാറാകണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സഭാനേതൃത്വം നീതികാട്ടിയില്ലെങ്കിൽ ആലുവ തോട്ടയ്ക്കാട്ടുകര സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോൺവെന്റിനുമുന്നിൽ നിരാഹാരമിരിക്കുമെന്ന് കോൺവെന്റിൽനിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ സ്വദേശിനിയായ കന്യാസ്ത്രീ പറഞ്ഞു. സഭയിൽനിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ആറിന് കോൺവെന്റിനുമുന്നിൽ നിരാഹാരം അനുഷ്ഠിക്കും. മധ്യപ്രദേശ് പച്ചോരിലെ സഭാ സ്‌കൂളിൽ അദ്ധ്യാപികയായിരിക്കെ അവിടത്തെ വൈദികന്റെ പീഡനശ്രമം ചെറുത്തുനിന്ന തന്നെ ഇറ്റലിയിലേക്കു മാറ്റിയതായി അവർ ആരോപിച്ചു.

അവിടെ മൂന്നുവർഷം അടിമവേല ചെയ്യിച്ചു. പീഡനശ്രമം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽനിന്ന് സഭാവസ്ത്രം ഊരിയെടുത്ത് പുറത്താക്കി. മാതൃസ്ഥാപനമായ ആലുവ കോൺവെന്റിലെത്തിയ തന്നെ അകത്തു പ്രവേശിപ്പിച്ചില്ല.പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സഭാനേതൃത്വം തയ്യാറാകണം. പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന്റെ പേരു വെളിപ്പെടുത്താനോ നിയമനടപടിക്കോ സന്ന്യാസിനി എന്ന നിലയിൽ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കി.

കണ്ണൂർ നേരെചൊവ്വ സ്വദേശിയായ കന്യാസ്ത്രീക്കാണ് ദുരനുഭവം. 40 കാരിയായ ഇവർ 13 വർഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. അഞ്ച് വർഷമായി മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിൽ അദ്ധ്യാപികയാണ്. ഇവിടത്തെ ധ്യാനഗുരുവായ വൈദികൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ചെറുത്തതാണ് തനിക്കെതിരെ സഭ തിരിയാൻ കാരണമെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.

സംഭവം പുറത്തറിയാതിരിക്കാൻ തന്നെ ഇറ്റലിയിലേക്ക് സ്ഥലം മാറ്റി. എതിർപ്പ് പ്രകടിപ്പിക്കാതെ രണ്ട് വർഷത്തോളം ഇവിടെ ജോലി ചെയ്തു. എന്നിട്ടും കാരണമൊന്നുമില്ലാതെ തന്നെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്നാണ് ഗതിയില്ലാതെ ആലുവയിലെത്തിയത്. എന്നാൽ ആലുവയിലെ സഭാ ആസ്ഥാനത്തെത്തിയപ്പോൾ ഇവിടെയും കയറ്റാൻ സഭാ അധികൃതർ തയ്യാറായില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്‌നം വഷളായി. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പിൽ നിന്ന കന്യാസ്ത്രീയെ ഒടുവിൽ നാട്ടുകാർ ആലുവ ജനസേവയിലെത്തിച്ചു.

അതേസമയം, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാൻ അധികാരമുണ്ടെന്നാണ് സഭാ അധികാരികളുടെ വിശദീകരണം. ഇറ്റലിയിലെ സഭാ അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. പീഡന പരാതി പറഞ്ഞിട്ടും പൊലീസ് നോക്കുകുത്തിയായെന്ന പരാതിയും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP