Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജന്മിമാർ വാടക കൊലയാളിയെ വെച്ച് കൊല്ലിച്ചു; ശിക്ഷ കഴിഞ്ഞിറങ്ങിയ കൊലയാളിക്ക് മാനസാന്തരം വന്നപ്പോൾ മാതാപിതാക്കളെ കണ്ട് മാപ്പും ചോദിച്ചു: 1995ൽ കൊല്ലപ്പെട്ട ദൈവദാസി സിസ്റ്റർ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷി; പ്രഖ്യാപനം നവംബർ നാലിന്

ജന്മിമാർ വാടക കൊലയാളിയെ വെച്ച് കൊല്ലിച്ചു; ശിക്ഷ കഴിഞ്ഞിറങ്ങിയ കൊലയാളിക്ക് മാനസാന്തരം വന്നപ്പോൾ മാതാപിതാക്കളെ കണ്ട് മാപ്പും ചോദിച്ചു: 1995ൽ കൊല്ലപ്പെട്ട ദൈവദാസി സിസ്റ്റർ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷി; പ്രഖ്യാപനം നവംബർ നാലിന്

ഭോപ്പാൽ: 1995ൽ ഇൻഡോറിൽ വെച്ച് ജന്മിമാരുടെ അപ്രീതിക്കിരയായതിനെ തുടർന്ന് കൊല്ലപ്പെട്ട മലയാളിയായ സിസ്റ്റർ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷി. പെരുമ്പാവൂർ സ്വദേശിനിയായ ദൈവദാസി സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നവംബർ നാലിനു മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുമെന്നു ഭോപ്പാൽ രൂപതാ അധികൃതർ അറിയിച്ചു. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിയായ സിസ്റ്റർ റാണി മരിയ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) സന്യാസിനീസഭാംഗമാണ്.

രാവിലെ പത്തിന് ഇൻഡോർ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണു ചടങ്ങുകൾ. റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാനുള്ള കർദിനാൾ തിരുസംഘത്തിന്റെ ശുപാർശ നേരത്തേ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചിരുന്നു. 

ഇൻഡോർ ഉദയ്‌നഗർ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു. സിസ്റ്റർ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമന്ദർസിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിങ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP