Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരവൂർ ദുരന്തനാളിൽത്തന്നെ വിവിഐപികൾ സന്ദർശനം നടത്തിയത് അപക്വമായ നടപടി; മാദ്ധ്യമശ്രദ്ധ നേടാനുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം; ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നില്ലെന്നും സീതാറാം യെച്ചൂരി

പരവൂർ ദുരന്തനാളിൽത്തന്നെ വിവിഐപികൾ സന്ദർശനം നടത്തിയത് അപക്വമായ നടപടി; മാദ്ധ്യമശ്രദ്ധ നേടാനുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം; ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നില്ലെന്നും സീതാറാം യെച്ചൂരി

ന്യൂഡൽഹി: പരവൂർ പുറ്റിങ്ങൽ ദുരന്തം നടന്ന ദിവസം തന്നെ വിവിഐപികൾ സന്ദർശനം നടത്തിയത് അപക്വമായ നടപടിയെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദുരന്തനാളിൽത്തന്നെ സംഭവം സന്ദർശിച്ചതു വിവാദമായിരുന്നു.

ഡിജിപി ടി പി സെൻകുമാർ വിഐപി സന്ദർശനത്തെ വിമർശിച്ചു നേരത്തെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം സുരക്ഷാ ജോലിയിലേർപ്പെട്ടിരുന്ന പൊലീസിനും പൊള്ളലേറ്റ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും അധിക സമ്മർദ്ദമുണ്ടാക്കിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് യെച്ചൂരിയും വിമർശനവുമായി എത്തിയത്. സംഭവം നടന്നു രണ്ടാം ദിവസമാണു യെച്ചൂരി ദുരന്തസ്ഥലം സന്ദർശിച്ചത്.

സംഭവദിവസം സ്ഥലം സന്ദർശിക്കുന്നത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് താൻ അന്ന് കൊല്ലത്തെത്താതിരുന്നതെന്നും യച്ചൂരി വ്യക്തമാക്കി. അപകടമുണ്ടായ ഉടൻ നടക്കേണ്ടത് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളുമാണ്. രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ദുരന്തനാളിൽ പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികളുടെ സന്ദർശനം ഒഴിവാക്കേണ്ടിയിരുന്നു.

അപകടനാളിൽ താൻ കേരളത്തിൽ പോകാതിരുന്നത് ബോധപൂർവമാണ്. അന്ന് താൻ ചെന്നൈയിൽ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ കൊല്ലത്ത് എത്താൻ കഴിയുമായിരുന്നു. എന്നാൽ ഔചിത്യം പാലിച്ച് സന്ദർശനം പിറ്റേദിവസത്തേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് സന്ദർശനം ഈ രീതിയിലാക്കിയത്.

ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ല. പ്രധാനമന്ത്രി ഒട്ടേറെപ്പേർക്കൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ കയറിയതിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങൾക്ക് വ്യക്തതയില്ല. മാദ്ധ്യമശ്രദ്ധ നേടാനുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

അതേസമയം, പരവൂർ ദുരന്തസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. പരവൂർ ദുരന്തബാധിതരെ പ്രധാനമന്ത്രി ബുദ്ധിമുട്ടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കുന്ന രീതിയിലുള്ള നീക്കം സംസ്ഥാനത്തിന് അപമാനകരമാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP