Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾ കളിക്കുന്നതിനടെ പ്രതിയേ തേടി പൊലീസ് ഓടി; അഞ്ചുവയസുകാരന്റെ തട്ടിവീഴ്‌ത്തി ബൂട്ടിട്ട കാലുകൊണ്ട് കൈയിൽ ചവിട്ടി പൊലീസ് ഏമാന്മാരുടെ ക്രൂരത; എല്ലാം നിഷേധിച്ച് പൊലീസും; ശിവതേജിന്റെ കൈയൊടിഞ്ഞത് എങ്ങനെ

കുട്ടികൾ കളിക്കുന്നതിനടെ പ്രതിയേ തേടി പൊലീസ് ഓടി; അഞ്ചുവയസുകാരന്റെ തട്ടിവീഴ്‌ത്തി ബൂട്ടിട്ട കാലുകൊണ്ട് കൈയിൽ ചവിട്ടി പൊലീസ് ഏമാന്മാരുടെ ക്രൂരത; എല്ലാം നിഷേധിച്ച് പൊലീസും; ശിവതേജിന്റെ കൈയൊടിഞ്ഞത് എങ്ങനെ

കണ്ണൂർ : പൊലീസ് അഞ്ചുവയസുകാരന്റെ കൈ ചവിട്ടിയൊടിച്ചു. പാനൂർ കൈവേലിക്കലിലെ പാലക്കണ്ടി ബാബുവിന്റെ മകൻ ശിവതേജിന്റെ കൈയാണ് പൊലീസിന്റെ പരാക്രമത്തിൽ ഒടിഞ്ഞത്. സി.പി.എം.-ബിജെപി. സംഘർഷത്തെത്തുടർന്നുള്ള കേസിലെ പ്രതികളെ തേടി നടക്കുന്നതിനിടെയായിരുന്നു ഇത്.

ശിവതേജും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കേ അതിനിടയിലൂടെ പ്രതിയെപ്പിടിക്കാൻ ഓടിയ പൊലീസ് കുട്ടിയെ തട്ടിവീഴ്‌ത്തി ബൂട്ടിട്ട കാലുകൊണ്ടു കൈയിൽ ചവിട്ടുകയായിരുന്നു. സാരമായി പരുക്കേറ്റ ശിവതേജിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടിയെ ചവിട്ടിവീഴ്‌ത്തിയിട്ടില്ലെന്നാണ് പാനൂർ പൊലീസിന്റെ നിലപാട്. എന്നാൽ പ്രതിയെ പിടികൂടാനുള്ള ഓട്ടത്തിനിടിയിൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.

കുറച്ചു ദിവസങ്ങളിലായി പാനൂർ മേഖലയിൽ സി.പി.എം -ബിജെപി സംഘർഷം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള റെയ്ഡ് കുറച്ചുദിവസങ്ങളായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിന് അപ്പുറം പൊലീസിന് ഒന്നും അറിയില്ല. കളിച്ചുകൊണ്ടിരുന്ന തന്നെ എന്തിനാണു പൊലീസ് മാമന്മാർ തള്ളിയിട്ടു കൈയൊടിച്ചതെന്ന മകന്റെ ചോദ്യത്തിന് ശിവതേജിന്റെ അമ്മ ശ്രീജയ്ക്കും മറുപടിയില്ല.

പൊലീസിനെതിരേ കോടതിയെ സമീപിക്കാനാണ് പിതാവ് ബാബുവിന്റെ തീരുമാനം. ബാലാവകാശ കമ്മീഷൻ, ചൈൽഡ് ലൈൻ എന്നിവിടങ്ങളിൽ പരാതി അറിയിച്ചിട്ടുണ്ട്. പൊലീസ് കംപ്ലെയിറ്റ് അഥോറിറ്റിക്കും പരാതി നൽകും. മനുഷ്യത്വ രഹിതമായ പൊലീസ് നീക്കത്തിനെതിരെ മനുഷ്യാവാകാശ പ്രവർത്തകരും രംഗത്തു വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP