Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചന്ദ്രികയ്ക്ക് പുതിയ ആറ് ഡയറക്ടർമാർ കൂടി; സാദിഖ് അലി തങ്ങളും മുനീറും ഇബ്രാഹിം കുഞ്ഞും പുതിയ സമിതിയിൽ

ചന്ദ്രികയ്ക്ക് പുതിയ ആറ് ഡയറക്ടർമാർ കൂടി; സാദിഖ് അലി തങ്ങളും മുനീറും ഇബ്രാഹിം കുഞ്ഞും പുതിയ സമിതിയിൽ

കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എം കെ മുനീർ, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുൾപ്പെടെ ആറുപേർ കൂടി മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടർമാരായി ചുമതലയേറ്റു. ഇവർക്കു പുറമെ ടി.എ. അഹമ്മദ് കബീർ, മെട്രോ മുഹമ്മദ് ഹാജി കാസർകോട്, പി എം സമീർ (ഫിനാൻസ്) എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മാനേജിങ് ഡയറക്ടറാണ്. ഇ. അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൽ വഹാബ്, പി കെ കെ ബാവ, ഇ ടി മുഹമ്മദ് ബഷീർ, പി എ ഇബ്രാഹിം ഹാജി എന്നിവർ നിലവിൽ ഡയറക്ടർമാരുമാണ്. മുസ്‌ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് ചന്ദ്രിക ദിനപ്പത്രം പ്രസിദ്ധീകരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP