Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടുകാർ തമ്മിൽ വഴക്കുണ്ടാക്കിയപ്പോൾ വീട്ടിൽ ചെന്ന് പരാതിപ്പെട്ടു; ആറാം ക്ലാസുകാരന്റെ അച്ഛൻ ക്ലാസിലെത്തി മറ്റൊരു ആറാം ക്ലാസുകാരനെ തല്ലി; കുട്ടികൾ കൂട്ടത്തോടെ നിലവിളിച്ചപ്പോൾ ഇറങ്ങിയോടി

കൂട്ടുകാർ തമ്മിൽ വഴക്കുണ്ടാക്കിയപ്പോൾ വീട്ടിൽ ചെന്ന് പരാതിപ്പെട്ടു; ആറാം ക്ലാസുകാരന്റെ അച്ഛൻ ക്ലാസിലെത്തി മറ്റൊരു ആറാം ക്ലാസുകാരനെ തല്ലി; കുട്ടികൾ കൂട്ടത്തോടെ നിലവിളിച്ചപ്പോൾ ഇറങ്ങിയോടി

പാലോട്: കുട്ടികൾ തമ്മിലുണ്ടായ നിസ്സാര തർക്കത്തെ വലിയ വഴക്കാക്കി മാറ്റി രക്ഷിതാവ്. പേരയം ഗവ. യുപി സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ മനീഷിനെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയുടെ പിതാവ് ഭുവനചന്ദ്രൻ ക്ലാസിൽ കയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ക്ലാസിലേക്ക് കടന്നുവന്ന ഭുവനചന്ദ്രൻ മനീഷിനെ ഭിത്തിയോട് ചേർത്ത് നിർത്തി മർദ്ദിച്ചു. സംഭവസമയം കമ്മറ്റി മീറ്റിങ് നടക്കുകയായിരുന്നതിനാൽ ക്ലാസിൽ അദ്ധ്യാപികയുണ്ടായിരുന്നില്ല. മനീഷിനെ മർദ്ദിക്കുന്നത് കണ്ട കുട്ടികൾ പേടിച്ച് ബഹളമുണ്ടാക്കി. കുട്ടികളുടെ നിലവിളി കേട്ട് അദ്ധ്യാപകർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ക്ലാസിൽ നിന്നും ഇറങ്ങിയോടിയിരുന്നു.

മർദ്ദനത്തിൽ സാരമായി പരുക്കേറ്റ മനീഷിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മനീഷിന്റെ മാതാപിതാക്കളായ സനൽകുമാറും അനിലയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പാലോട് സ്റ്റേഷനിൽ ഭുവനചന്ദ്രനെ വിളിച്ച് വരുത്തിയെങ്കിലും ഉടൻ തന്നെ വിട്ടയച്ചുവെന്ന് സനൽ കുമാർ പറഞ്ഞു. കുട്ടികൾ തമ്മിലുണ്ടായ ചെറിയ വഴക്കിന്റെ പേരിലാണ് ഭുവനചന്ദ്രൻ മനീഷിനെ ക്രൂരമായി മർദ്ദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP