Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശാപ്പ് നിരോധനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് ജി. സുധാകരൻ; ജനങ്ങളെ പ്രകോപിപ്പിച്ചാൽ വിപ്ലവത്തിലൂടെ സർക്കാരിനെ മാറ്റും; രാഷ്ട്രീയക്കാർ ജനങ്ങളുടെ തോളിൽക്കയറാൻ ശ്രമിച്ചാൽ നടക്കില്ലെന്നും മന്ത്രി

കശാപ്പ് നിരോധനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് ജി. സുധാകരൻ; ജനങ്ങളെ പ്രകോപിപ്പിച്ചാൽ വിപ്ലവത്തിലൂടെ സർക്കാരിനെ മാറ്റും; രാഷ്ട്രീയക്കാർ ജനങ്ങളുടെ തോളിൽക്കയറാൻ ശ്രമിച്ചാൽ നടക്കില്ലെന്നും മന്ത്രി

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരൻ. അങ്ങനെ സംഭവിച്ചാൽ ജനാധിപത്യരീതിയിൽ ജനങ്ങൾ സർക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ജനങ്ങൾ ജനാധിപത്യ വിപ്ലവത്തിലൂടെ സർക്കാരിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ കാളക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രി സുധാകരൻ പരിഹസിച്ചു. കാളയൊന്നും നമ്മൾ വിൽക്കേണ്ട. അങ്ങ് കേന്ദ്രത്തിന് കൊടുത്താൽ മതി. അവർ വാങ്ങിക്കോളാമെന്നാണ് പറയുന്നത്. കൃഷിക്കാരൊന്നും വിൽക്കാൻ പാടില്ല. ആയിരക്കണക്കിന് വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് ഈ മേഖലയിലെ കൃഷിക്കാർ. നമ്മൾ ഏക് ദിൻ കാ സുൽത്താന്മാരാണ്. ഒരു ദിവസത്തേക്കോ അഞ്ചു വർഷത്തേക്കോ വരുന്ന രാഷ്ട്രീയക്കാർ ജനങ്ങളുടെ തോളിൽ കയറരുത്. പരമ്പരാഗതമായ ജീവിതരീതികളെ മാറ്റിമറിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെകശാപ്പുനിരോധനം മറികടക്കാൻ ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി കെ രാജുവും വ്യക്തമാക്കി. കന്നുകാലികളുടെ കശാപ്പുമായി ബന്ധപ്പെട്ട്ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു സംസ്ഥാനം കത്തെഴുതുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും. എന്നിട്ടും തീരുമാനമാവുന്നില്ലെങ്കിൽ പ്രതിസന്ധി മറികടക്കാൻ നിയമസഭ വിളിച്ചുചേർത്ത് സംസ്ഥാനം പുതിയ നിയമം പാസാക്കുന്നത് ആലോചിക്കും.കേന്ദ്രത്തിന്റെ നിരോധനത്തോട് യോജിക്കാനാവില്ലെന്നും രാജു വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP